ചണ്ഡീഗഢ്: തിരുമ്മൽ ചിക്ത്സയ്ക്കിടെബ്രിട്ടീഷ് വനിതയെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി.ചണ്ഡീഗഢിലെ ഐടി പാർക്കിലുള്ള ഹോട്ടലിൽ വെച്ചാണ് സംഭവം. ഫർഹാൻ ജമ (28) എന്ന സ്പാ തൊഴിലാളിയാണ് ബലാത്സംഗം ചെയ്തതെന്നാണ് 54 കാരിയായ വനിതയുടെ പരാതി. ഉത്തർ പ്രദേശിലെ ബിജ്നൂർ സ്വദേശിയാണ് ഫർഹാൻ ജമ. ടൂറിസ്റ്റ് വിസയിലാണ് വിദേശ വനിത ചണ്ഡീഗഢിൽ എത്തുന്നത്. ഡിസംബർ 20 ന് ഭർത്താവിനോടൊപ്പം സ്പാ ചെയ്യാനായി പോയപ്പോഴാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ഭർത്താവിനെ മസാജ് ചെയ്തശേഷമാണ് ജമ തന്നെ പീഡിപ്പിച്ചതെന്നും യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഡിസംബർ 27ന് ഷിംലയിലേക്ക് തിരിച്ചുപോകുന്നതിന് മുമ്പ് ഇരുവരും ഹോട്ടൽ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അന്നേ ദിവസം തന്നെ ജമയെ ഹോട്ടലിൽ നിന്ന് പിരിച്ചുവിട്ടു. പക്ഷേ ഹോട്ടൽ അധികൃതർ പോലീസിനെ സംഭവം അറിയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഹോട്ടൽ അധികൃതരെ ചോദ്യം ചെയ്തുവരികയാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ ജമയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വനിതയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി Content Highlight: Spa Worker Rapes UK Woman in 5-Star Chandigarh Hote
from mathrubhumi.latestnews.rssfeed http://bit.ly/2AkBhQ8
via
IFTTT
No comments:
Post a Comment