വിഖ്യാത ചലച്ചിത്ര സംവിധായകൻ മൃണാള്‍ സെന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

വിഖ്യാത ചലച്ചിത്ര സംവിധായകൻ മൃണാള്‍ സെന്‍ അന്തരിച്ചു

കൊൽക്കത്ത: വിഖ്യാത സംവിധായകൻ മൃണാൾ സെൻ (95) അന്തരിച്ചു. കൊൽക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവർക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളിൽ ഒരാളായ സെന്നിനെ രാജ്യം പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. 1923 മെയ് പതിനാലിന് ബംഗ്ലാദേശിലെ ഫരിദ്പുരിൽ ജനിച്ച സെൻ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൊൽക്കത്തയിലേയ്ക്ക് ചേക്കേറുകയായിരുന്നന്നു. കൊൽക്കത്ത സർവകലാശാലയിലെ പഠനകാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാർട്ടി അംഗമായിരുന്നില്ലെങ്കിലും ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനിലായിരുന്നു സജീവം. സിനിമയുടെ സൗന്ദര്യശാസ്ത്രം സംബന്ധിച്ച ഒരു പുസ്തകമാണ് സെന്നിനെ സിനിമയുടെ വ ലിയ ലോകത്തെത്തിച്ചത്. ഇടക്കാലത്ത് ഒരു മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്ത് സെന്നിന് കുറച്ചുകാലം കൊൽക്കത്തയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. എന്നാൽ, ഏറെ വൈകാതെ തന്നെ തന്റെ പ്രിയപ്പെട്ട തട്ടകത്തിൽ തിരിച്ചെത്തി. ഒരു സിനിമാ സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായിട്ടാണ് തിരുച്ചുവരവ്. അന്ന് വലിയ താരമല്ലാതിരുന്ന ഉത്തം കുമാറിനെ നായകനാക്കി 1955ൽ പുറത്തിറങ്ങിയ രാത്ത് ബോരെയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രം വലിയ വിജയമായിരുന്നില്ല. രണ്ടാമത്തെ ചിത്രമായ നീല ആകാശർ നീചേയാണ് ശ്രദ്ധ നേടുന്നത്. ഭൈഷ്ണെ ശ്രാവൺ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെയാണ് സെന്നിലെ പ്രതിഭയെ ലോകം തിരിച്ചറിയുന്നത്. ചെലവു കുറഞ്ഞ, നിലവാരമുള്ള ചിത്രങ്ങളിലൂടെയാണ് സെൻ പിന്നീട് ഇന്ത്യൻ സിനിമയിൽ വലിയ വിപ്ലവത്തിന് തിരികൊളുത്തുന്നത്. ഭദവൻ ശോമേയായിരുന്നു ഇതിൽ പുതിയ വഴിവെട്ടിയത്. ഇന്ത്യൻ സിനിമയിലെ നതതരംഗത്തിന് തിരികൊളുത്തിയതും ഈ ചിത്രമാണ്. രാജ്യം രാഷ്ട്രീയ കോളിളക്കങ്ങളിലൂടെ കന്നുപോകുന്ന കാലത്ത് അറിയപ്പെടുത്ത മാർക്സിസ്റ്റ് സഹയാത്രികൻ കൂടിയായ സെന്നിന്റെ ചിത്രങ്ങൾ വലിയ ചർച്ചയായി. വലിയ കോളിളക്കങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. കൊൽക്കത്തയിലെ മധ്യവർഗ സമൂഹത്തിന്റെ ജീവിതങ്ങളും ജീവിത പോരാട്ടങ്ങളുമായിരുന്നു ഇക്കാലത്ത് സെന്നിന്റെ ചിത്രങ്ങളുടെ ഇതിവൃത്തം. ലോകത്ത് മാറ്റത്തിന് കാറ്റിന് നാന്ദിയായ പുതിയ തത്വചിന്തകളും ചിന്താധാരകളും വിപ്ലവധാരകളുമെല്ലാം സെന്നിന്റെ ചിത്രങ്ങളിൽ കന്നുവന്നു. സെന്നിന്റെ ചിത്രങ്ങളായ ഭുവൻ ഷോമെ, കോറസ്, മൃഗയ, അകലെർ സന്ദാനെ എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങൾ നേടി. മൂന്ന് തവണ മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും നേടി. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും സ്വന്തമാക്കി. ഓൾവെയ്സ് ബീയിങ് ബോൺ എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. Content Highlights:Mrinal Sen Indian Cinema Parallel Cinema New Wave cinema


from mathrubhumi.latestnews.rssfeed http://bit.ly/2EYgiGq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages