പിറവം: പിറവം ടൗണില്‍ റിപ്പര്‍ മോഡല്‍ കൊലപാതകം. വൃദ്ധനെ തലയ്ക്കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. പാര്‍പ്പാകോട് സ്വദേശി കണ്ടംകേരിക്കല്‍ നാരായണന്‍ (70) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിറവം കോളനി നിവാസിയായ അജേഷും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് കസ്റ്റഡിയില്‍ എടുത്തത്.
കസ്റ്റഡിയില്‍ എടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ഇന്നലെ രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയില്‍ എടുത്തത്. റിപ്പര്‍ മോഡലില്‍ കല്ലോ മറ്റെന്തോ ആയുധം ഉപയോഗിച്ചോ ആണ് കൊലപാതകം നടത്തിയിരിക്കുന്നത്. സമാന രീതിയില്‍ മറ്റൊരാളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇയാളെ കുപ്പി കൊണ്ട് കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/2CkK5qq
via IFTTT
No comments:
Post a Comment