കൊച്ചി: സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശം. സര്‍ക്കാരിനോട് വ്യാഴാഴ്ച നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സമാനഹര്‍ജികള്‍ക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തെറ്റെന്താണെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
നിര്‍ബന്ധിത സ്വഭാവം ഇല്ലല്ലോ എന്നും വനിതാ മതിലില്‍ പങ്കെടുക്കണമെന്നത് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന അല്ലേയെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. സാലറി ചലഞ്ചിന് സമാനമാണ് വനിത മതിലുമായി ബന്ധപ്പെട്ട സാഹചര്യമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ കെട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആകാത്തവര്‍ ആണ് വനിതാ മതില്‍ കെട്ടുന്നത് എന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലില്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല എന്ന് കെ എസ് യും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വര്‍ഗീയ മതിലാണിതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു
from mangalam.com https://ift.tt/2USrZTX
via IFTTT
No comments:
Post a Comment