കാലിഫോർണിയ:മെൻലോ പാർക്കിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടർന്ന് ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ആസ്ഥാനത്തെ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും പരിശോധന നടത്താനായി ബോംബ് സ്ക്വാഡുകൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മെൻലോ പാർക്ക് പോലീസ് അറിയിച്ചു. എന്നാൽ മെൻലോ പാർക്കിലെ ഏത് ഫെയ്സ്ബുക്ക് കെട്ടിടമാണ്ഒഴിപ്പിച്ചതെന്നോ എവിടെ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചതെന്നോ എന്നുള്ള കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിലിക്കൺ വാലിയിൽ സുരക്ഷാ ഭീഷണി നേരിട്ട മറ്റൊരു സ്ഥാപനം യുട്യൂബ് ആയിരുന്നു. മെയിലാണ് ഒരു സത്രീ യുട്യൂബ് ആസ്ഥാനത്തേക്ക് വെടിയുതിർത്തത്. മൂന്ന് പേരെ വെടിയുതിർത്ത് പരിക്കേൽപിച്ച ശേഷം ഇവർ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു content highlights:Bomb threat at facebooks Menlo park head quarters
from mathrubhumi.latestnews.rssfeed https://ift.tt/2B9Df5s
via
IFTTT
No comments:
Post a Comment