ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ ചെയര്‍പെഴ്‌സണ്‍ സോണിയ ഗാന്ധിക്കും സംരക്ഷണമൊരുക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു പ്രതിരോധ ഇടപാടിലും സോണിയയോ രാഹുല്‍ ഗാന്ധിയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയും നുണകള്‍ പടച്ചുവിടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്ടര്‍ ഇടപാടില്‍ ഇറ്റാലിയന്‍ വനിതയ്ക്കും ഭാവിയില്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള അവരുടെ മകനും പങ്കുള്ളതായി ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആന്റണിയുടെ പ്രസ്താവനയും.
from mangalam.com http://bit.ly/2AqpFuL
via IFTTT
No comments:
Post a Comment