ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അപരാജിത കുതിപ്പ് തുടരുന്നു. ബേൺമൗത്തിനെ ഒന്നിതെിരെ മൂന്ന് ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. സിൽവ (16), സ്റ്റെർലിങ് (57), ഗുണ്ടോഗൻ (79) എന്നിവർ സിറ്റിക്കുവേണ്ടി സ്കോർ ചെയ്തു. ബേൺമത്തിന്റെ ഗോൾ കാലം വിൽസന്റെ (44) വകയായിരുന്നു. ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 14 കളിയിൽ 38 പോയന്റായി. 33 പോയന്റുമായി ലിവർപൂൾ രണ്ടാമത് നിൽക്കുന്നു. അതേസമയം മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണുമായി സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം യുണൈറ്റഡ് സമനില പിടിക്കുകയായിരുന്നു. 13-ാം മിനിറ്റിൽ സ്റ്റുവർട്ട് ആംസ്ട്രോങ്ങിലൂടെ സതാംപ്ടൺ ലീഡെടുത്തു. ഏഴു മിനിറ്റിനുള്ളിൽ സെഡ്രിക് സോറസ് സതാംപ്ടൺന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് തിരിച്ചടിച്ചു. 33-ാം മിനിറ്റിൽ റാഷ്ഫോർഡിന്റെ പാസിൽ ലുകാകു ലക്ഷ്യം കണ്ടു. ആറു മിനിറ്റിനുള്ളിൽ ഹെരേര യുണൈറ്റഡിന്റെ സമനില ഗോളും കണ്ടെത്തി. റാഷ്ഫോർഡ് നൽകിയ ക്രോസ് ഒരു ഫ്ളിക്കിലൂടെ ഹെരേര വലയിലെത്തിക്കുകയായിരുന്നു. മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി വാറ്റ്ഫോഡിനേയും ക്രിസ്റ്റൽ പാലസ് ബേൺലിയേയും തോൽപ്പിച്ചു. ന്യൂകാസിലിനെതിരെ വെസ്റ്റ്ഹാം വിജയം കണ്ടപ്പോൾ ബ്രൈറ്റൺ ഹഡേഴ്സ്ഫീൽഡിനെ പരാജയപ്പെടുത്തി. 14 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 33 പോയിന്റുമായി ലിവർപൂൾ രണ്ടാമതും 30 പോയിന്റുള്ള ടോട്ടനം മൂന്നാമതുമാണ്. ചെൽസിയാണ് നാലാം സ്ഥാനത്ത്. 14 മത്സരങ്ങളിൽ ആറു വിജയം മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. Content Highlights: EPL 2018 Manchester City Manchester United
from mathrubhumi.latestnews.rssfeed https://ift.tt/2rhQ0pK
via
IFTTT
No comments:
Post a Comment