ദുരിതമൊപ്പാന്‍ 'സ്മോളും ലാര്‍ജുമായി' 310 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ദുരിതമൊപ്പാന്‍ 'സ്മോളും ലാര്‍ജുമായി' 310 കോടി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താൻ മദ്യത്തിന് ഏർപ്പെടുത്തിയ അധിക എക്സൈസ് തീരുവയിലൂടെ ലഭിച്ചത് 310 കോടി രൂപ. നൂറുദിവസംകൊണ്ട് 230 കോടിയാണ് സർക്കാർ പ്രതീക്ഷിച്ചത്. ലക്ഷ്യം കൈവരിച്ചതോടെ അധിക തീരുവ സർക്കാർ പിൻവലിച്ചു. ഇതോടെ മദ്യവില 20 മുതൽ 60 രൂപവരെ കുറഞ്ഞു. ശനിയാഴ്ച മുതലാണ് പഴയ നിരക്ക് പുനഃസ്ഥാപിച്ചത്. ഓഗസ്റ്റിലാണ് മദ്യത്തിന് അര ശതമാനം മുതൽ മൂന്നരശതമാനം വരെ തീരുവ കൂട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി സർക്കാർ സ്വീകരിച്ച പല മാർഗങ്ങളിൽ ഒന്നായിരുന്നു ഇത്. വിലയുടെ അടിസ്ഥാനത്തിൽ വിവിധ തട്ടുകളായി തിരിച്ചാണ് തീരുവ കൂട്ടിയത്. ഇതോടെ വില്പനനികുതിയും വർധിച്ചു. ദുരിതാശ്വസത്തിന് മറ്റുമാർഗങ്ങളിൽ പ്രതീക്ഷിച്ച പണം കിട്ടാത്തതിനാൽ അധികതീരുവ കൂടുതൽ കാലത്തേക്ക് ഈടാക്കുന്നത് സർക്കാരിന് സഹായകരമായിരുന്നു. എന്നാൽ, മദ്യത്തിന്റെ വില കൂടുന്നത് വ്യാജമദ്യ ഉത്പാദനവും വിപണനവും വർധിക്കുമെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് റിപ്പോർട്ട് നൽകി. എക്സൈസിന്റെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് അധികതീരുവ പിൻവലിക്കാൻ നിർദേശം നൽകിയത്. content highlights: Extra Excise duty revoked; Indian made foreign liquor Price down


from mathrubhumi.latestnews.rssfeed https://ift.tt/2roIaLr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages