തിരുവനന്തപുരം: ഡബിൾ ഡ്യൂട്ടി സംവിധാനം ഉപേക്ഷിച്ചതിലൂടെ വർഷം 88.94 കോടി രൂപയുടെ ലാഭമുണ്ടായതായി കെ.എസ്.ആർ.ടി.സി. ഇതുവരെ നടപ്പാക്കിയ പരിഷ്കരണങ്ങളെക്കുറിച്ച് സർക്കാരിനു നൽകിയ റിപ്പോർട്ടിലാണ് പരാമർശം. പെൻഷൻ പറ്റിയ 1091 ജീവനക്കാർക്ക് പകരം നിയമനം നടത്തിയില്ല. ഇതുവഴി മാസശമ്പളയിനത്തിൽ 3.5 കോടി രൂപയുടെ കുറവുണ്ട്. ജോലിക്ക് സ്ഥിരമായി എത്താതിരുന്ന 1602 പേരെ പിരിച്ചുവിട്ടതിലൂടെ പെൻഷൻ, ഗ്രാറ്റിവിറ്റി ഇനത്തിൽ 96.12 കോടി രൂപയും 252 പേർക്ക് സ്ഥാനക്കയറ്റം നൽകാത്തതിനാൽ 2.29 കോടി രൂപയും ലാഭിക്കാനായി. എങ്കിലും നിലവിലെ അവസ്ഥയിൽ സ്ഥാപനം നിലനിർത്താൻ സൗജന്യ പാസുകളും കൺസഷനും നിർത്തലാക്കുകയോ, തുല്യമായ തുക സർക്കാർ നൽകുകയോ ചെയ്യണം. അധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ അനുവദിക്കണം. കൂടുതൽ വാടക ബസുകൾ എടുക്കുകയും അറ്റകുറ്റപ്പണിക്ക് പുറംകരാർ നൽകുകയും ചെയ്യണമെന്നും ടോമിൻ തച്ചങ്കരി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. content highlights:ksrtc double duty
from mathrubhumi.latestnews.rssfeed https://ift.tt/2FS00QJ
via
IFTTT
No comments:
Post a Comment