ബെംഗളൂരു: ഹിമാലയപര്‍വതത്തില്‍ വന്‍ പ്രഹരശേഷിയുള്ള ഭൂകമ്പത്തിന് സാധ്യതയെന്ന് ശാസ്ത്രജ്ഞര്‍. റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അറിയിച്ചിരിക്കുന്നത്. ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര് അഡ്വാന്‍സ്ഡ് സയന്‍ിഫിക് റിസര്‍ച്ചിലെ ഭൂകമ്പ ശാസ്ത്രജ്ഞന്‍ സിപി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇത്തരത്തില്‍ പഠനം നടത്തിയിരിക്കുന്നത്.
ജിയോളജിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. നേപ്പാളില്‍ സ്ഥിതിചെയ്യുന്ന ഹിമാലയത്തിന്റെ ഭാഗമായ മോഹന ഖോല, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ചോര്‍ഗാലിയ എന്നിവിടങ്ങളില്‍ പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ടുകളാണുള്ളത്.
ഹിമാലയ പര്‍വ്വതത്തില്‍ ഇതിനുമുന്‍പ് 1315നും 1440നും ഇടയിലുള്ള കാലഘട്ടത്തിലാണ് അതിതീവ്ര ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 600 കിലോമീറ്റര്‍ വ്യാപ്തിയിലുള്ള ഈ ഭൂകമ്പം 8.5 ല്‍ കൂടുതല്‍ തീവ്രതയുള്ളതായിരുന്നു.
അവസാനം ഇവിടെയുണ്ടായ ഭൂകമ്പത്തിന് ശേഷം 700 വര്‍ഷക്കാലമായി ഇന്ത്യയുടെ അതിര്‍ത്തി മേഖലയും പടിഞ്ഞാറന്‍ നേപ്പാളും അടങ്ങുന്ന പ്രദേശത്ത് മറ്റൊരു ഭൂകമ്പത്തിനുള്ള സാധ്യത രൂപപ്പെടുകയായിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു. ഈ മേഖലയില്‍ ഭൗമാന്തര്‍ഭാഗത്ത് കടുത്ത സമ്മര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരത്തില്‍ ഒരു ഭൂകമ്പം വന്നാല്‍ വലിയ വിപത്താണ് ഉണ്ടാക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. നിലവില്‍ വന്‍ജനസംഖ്യയും മറ്റും വച്ചു നോക്കിയാല്‍ വന്‍ ദുരന്തമാകുമുണ്ടാകുക എന്നാണ് സൂചന.
from mangalam.com https://ift.tt/2ACrkwL
via IFTTT
No comments:
Post a Comment