വഴക്കിട്ട് ഭാര്യ വീടുവിട്ട് ഇറങ്ങി പോയി; ഭര്‍ത്താവ് ദേഷ്യം തീര്‍ത്തത് മൂന്ന് വയസുകാരി മകളോട്; പിഞ്ച് കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

വഴക്കിട്ട് ഭാര്യ വീടുവിട്ട് ഇറങ്ങി പോയി; ഭര്‍ത്താവ് ദേഷ്യം തീര്‍ത്തത് മൂന്ന് വയസുകാരി മകളോട്; പിഞ്ച് കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തു

ഗുര്‍ഗൗണ്‍: മൂന്ന് വയസുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് സംഭവം നടന്നത്. ഭാര്യയുമായി പ്രതി വഴക്കിടുകയും ഭാര്യ വീട് വിട്ട് പോവുകയും ചെയ്തതോടെയാണ് യുവാവ് മകളെ ബലാത്സംഗം ചെയ്തത്.

വഴക്കിന് ശേഷം ഭാര്യ ഒരു വയസായ മകളെയുമായി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. മൂന്ന് വയസുള്ള മുതിര്‍ന്ന കുട്ടിയെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയാണ് ഭാര്യ വീടുവിട്ടിറങ്ങിയത്. മകള്‍ മാത്രമേ വീട്ടില്‍ ഉള്ളുവെന്ന് മനസിലാക്കിയ പ്രതി കുഞ്ഞിനെ ബലാത്സംഗം ചെയ്യുകയായിരുന്നു.

അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ ഭാര്യ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കാണുന്നത് അബോധാവസ്തയിലുള്ള മകളെയാണ്. മാത്രമല്ല കുട്ടി കിടന്ന ബെഡ്ഷീറ്റില്‍ നിറയെ രക്തവും യുവതി കണ്ടു. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ലൈംഗിക അതിക്രമം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് ആശുപത്രിയിലേക്ക് മാറ്റി.

ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് സ്വദേശിയാണ് യുവാവെന്ന് പോലീസ് അറിയിച്ചു.



from mangalam.com https://ift.tt/2U2dPPS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages