''എന്റെ കരണ്‍ അര്‍ജുന്‍ വരും...വോട്ടു ചെയ്യാന്‍ ഉറപ്പായും വരും'' ; രാജസ്ഥാന്‍കാരെ വോട്ടു ചെയ്യിക്കാന്‍ പോലീസിന്റെ സിനിമാഡയലോഗ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

''എന്റെ കരണ്‍ അര്‍ജുന്‍ വരും...വോട്ടു ചെയ്യാന്‍ ഉറപ്പായും വരും'' ; രാജസ്ഥാന്‍കാരെ വോട്ടു ചെയ്യിക്കാന്‍ പോലീസിന്റെ സിനിമാഡയലോഗ്

ജയ്പൂര്‍ : ''എന്റെ കരണ്‍ അര്‍ജുന്‍ ഉറപ്പായിട്ടും വരും, വോട്ടു ചെയ്യാന്‍ ഉറപ്പായും വരും.'' സൂപ്പര്‍താരം ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും കാജലും മമതാ കുല്‍ക്കര്‍ണ്ണിയും പ്രധാനവേഷത്തില്‍ എത്തി ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ കരണ്‍ അര്‍ജുനിലെ സംഭാഷണം നാട്ടുകാരെ കൊണ്ട് വോട്ടു ചെയ്യിക്കാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് രാജസ്ഥാന്‍ പോലീസാണ്.

മുമ്പ് കുറ്റകൃത്യങ്ങളുടെ നിരക്ക്, നിയമങ്ങള്‍, പോലീസ് നടപടികള്‍ എന്നിവ നാട്ടുകാരെ പരിചയപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളിലെ സ്വന്തം പേജ് ഉപയോഗപ്പെടുത്തിയ പോലീസ് ഇത്തവണ എത്തിയിരിക്കുന്നത് സിനിമാ ഡയലോഗുകളുമായാണ്. ഡിസംബര്‍ 7 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പൗരന്മാരെ വോട്ടു ചെയ്യാന്‍ ഉദ്‌ബോധിപ്പിക്കുന്ന പോലീസിന്റെ പുതിയ ആശയം വൈറലായി മാറിയിരിക്കുകയണ്. ‘‘ മേരാ കരണ്‍അര്‍ജുന്‍ സരൂര്‍ ആയേഗാ, വോട്ട് ദേനേ തോ സരൂര്‍ ആയേംഗാ’’ എന്നതിന് പുറമേ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വന്‍ ഹിറ്റായ ഹിന്ദിസിനിമയിലെ ഡയലോഗുകള്‍ വോട്ടു ചെയ്യാനുള്ള സന്ദേശമാക്കിക്കൊണ്ടു വേറിട്ട പരീക്ഷണമാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ പോലീസ് നടത്തിയിരിക്കുന്നത്.

കരണ്‍ അര്‍ജുന് പുറമേ ദംഗലില്‍ അമീര്‍ഖാന്‍ ഉപയോഗിച്ച സംഭാഷണവും പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്. 'വോട്ട് ടൂ വോട്ട് ഹോയേ ഹൈ, ചോരാദേവാ യാ ചോരി' എന്നാണ് ഡൂ വോട്ടില്‍ നില്‍ക്കിയിട്ടുള്ളത്. 'സിംഹം' സിനിമയിലെ നായകന്‍ ബാജിറാവോ സിംഹത്തിന്റെ സംഭാഷണവും പോലീസിന്റെ ട്വിറ്റര്‍ പേജില്‍ വോട്ടുമായി ബന്ധപ്പെടുത്തി നല്‍കിയിട്ടുണ്ട്. 'ആനന്ദ്', 'ദീവാര്‍', 'മുന്നാ ഭായി എംബിബിഎസ്' എന്നിങ്ങനെയുള്ള സിനിമകളിലെ ഡയലോഗും നല്‍കിയിട്ടുണ്ട്. ഏറ്റവും രസകരം ദേവദാസിലെ ഡയലോഗ് ആണ്. ആഷിന്റെ പടത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയ വിരലിന്റെയും ചിത്രം നല്‍കി ' ഏക് ചുട്കി സിന്ദൂര്‍ ഓര്‍ വോട്ട് കി കീമത്ത് ജാന്‍ത്തേ ഹൈ ഹം' എന്നാണ് ഡയലോഗ്. സംഭവം എന്തായാലും വന്‍ ഹിറ്റായിട്ടുണ്ട്.

ആള്‍ക്കാരിലേക്ക് എളുപ്പം എത്തപ്പെടുന്ന മാധ്യമം എന്ന നിലയില്‍ സിനിമാ ഡയലോഗ് പോലെ ക്‌ളിക്കാകുന്ന മറ്റൊന്നില്ല. അതുകൊണ്ടാണ് വോട്ട് രേഖപ്പെടുത്താന്‍ എത്താന്‍ ആള്‍ക്കാരോട് ഈ രീതിയില്‍ അഭ്യര്‍ത്ഥിച്ചത്. ഈ രീതിയില്‍ ഞങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. നേരത്തേ ഐപിസിയെക്കുറിച്ചും അതിലെ വിവിധ വകുപ്പുകളെക്കുറിച്ചും ചോദിച്ചു കൊണ്ട് ആള്‍ക്കാരില്‍ നടത്തിയ കെബിസി ക്വിസ് വന്‍ വിജയമായതോടെയാണ് അതുപോലെ മറ്റൊരു മാര്‍ഗ്ഗം അവലംബിക്കാന്‍ തീരുമാനിച്ചതെന്ന് നോഡല്‍ ഓഫീസര്‍ പറഞ്ഞു. അനേകരാണ് ഈ പ്രചരണത്തില്‍ പോലീസിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്. രാജസ്ഥാന്‍ പോലീസിന് ട്വിറ്ററില്‍ 18,500 ഫോളോവേഴ്‌സ് ഉണ്ട്്.



from mangalam.com https://ift.tt/2U3nXaY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages