മുംബൈ: 2013ല്‍ 800 രൂപ കൈക്കൂലി വാങ്ങിയ ആദായ നികുതി ഉദ്യോഗസ്ഥന് നല്‍കേണ്ടിവന്നത് വലിയ വില. ആദായ നികുതി റീഫണ്ട് അപേക്ഷ ശരിയാക്കുന്നതിനാണ് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ സന്തോഷ് കുമാര്‍ ശര്‍മ്മ കൈക്കൂലി വാങ്ങിയത്. കയ്യോടെ പിടിക്കപ്പെട്ട ശര്‍മ്മയ്ക്ക് പ്രത്യേക സി.ബി.ഐ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു. കൂടാതെ 12,000 രൂപ പിഴയും ചുമത്തി.
അഴിമതി നിരോധന നിയമപ്രകാരമാണ് ജഡ്ജി എം.ജി ദേശ്പാണ്ഡെ ശിക്ഷ വിധിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ശര്‍മ്മ പിന്നീട് പുറത്തിറങ്ങുകയായിരുന്നു. വകുപ്പുതല നടപടി നേരിട്ട ഇയാള്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
2012 ജൂലായ് 31ന് സമര്‍പ്പിച്ച റിട്ടേണ്‍സില്‍ തന്റെ ശമ്പളത്തില്‍ നിന്നും 9000 രൂപയുടെ ടിഡിഎസ് ഇളവ് ലഭിക്കുന്നതിനാണ് നലസോപറ സ്വദേശിനി ശര്‍മ്മയെ സമീപിച്ചത്് കൈക്കൂലി ആവശ്യപ്പെട്ടതോടെ ഇയാള്‍ 2013 ഓഗസ്റ്റ് ആറിന് സി.ബി.ഐയ്ക്ക് പരാതി നല്‍കി. എന്നാല്‍ 1000 രൂപയാണ് ശര്‍മ്മ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ഇക്കാര്യം ഇയാളുടെ മേലുദ്യോഗസ്ഥനെ അറിയിച്ചുവെങ്കിലും റിട്ടേണ്‍സ് അനുവദിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇടപാടുകാരി സിബിഐയെ സമീപിച്ചത്. സിബിഐ നല്‍കിയ പണവുമായി ഉദ്യോഗസ്ഥനെ സമീപിച്ച യുവതി പണം കൈമാറുകയും അത് പോക്കറ്റിലാക്കിയ ഉടന്‍ അയാള്‍ക്ക് വിലങ്ങുവീഴുകയുമായിരുന്നു.
from mangalam.com http://bit.ly/2RdOgMT
via IFTTT
No comments:
Post a Comment