ഗൊരഖ്പൂര്‍: മുന്‍ ഭാര്യയെ അയല്‍രാജ്യത്ത് കൊണ്ടു പോയി പര്‍വ്വതത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ഏഴു മാസത്തോളം അവരെ ഫേസ്ബുക്കില്‍ ജീവിപ്പിച്ച ആദ്യ ഭര്‍ത്താവ് ഒടുവില്‍ കുടുങ്ങി. ഗൊരഖ്പൂരില്‍ വലിയ പ്രശസ്തിയുള്ള സര്‍ജന്‍ ഡോ. ധര്‍മ്മേന്ദ്രപ്രതാപ് സിംഗാണ് വില്ലന്‍. നേപ്പാളിലെ പൊഖ്‌റായിലെ മലയുടെ കീഴ്ക്കാംതൂക്കില്‍ നിന്നം വീണുമരിച്ച മുന്‍ ഭാര്യ രാഖി ശ്രീ വാസ്തവ എന്ന രാജേശ്വരിയാണ് ഇര.
സംഭവത്തില്‍ ഡോക്ടറുടെ സഹായിയായിരുന്ന പ്രമോദ് കുമാര്‍ സിംഗ്, ദേശ്പാണ്ഡേ നിഷാദ് എന്നിങ്ങനെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന കുറ്റകൃത്യ സംഭവത്തില്‍ ആറു മാസമായി കാണാതായ യുവതിയുടെ വീട്ടുകാര്‍ നിലവിലെ ഭര്‍ത്താവിനെതിരേ നല്‍കിയ കേസിലാണ് ട്വിസ്റ്റുകള്‍ മാറി മറിഞ്ഞത്. സംഭവത്തില്‍ രാജേശ്വരിയുടെ രണ്ടാം ഭര്‍ത്താവ് മനീഷ് സിന്‍ഹയെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യുപി പോലീസിലെ സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് നടത്തിയ അന്വേഷണം ആദ്യ ഭര്‍ത്താവിലേക്ക് എത്തുകയായിരുന്നു.
ഗൊരഖ്പൂരില്‍ ഒരു നഴ്‌സിംഗ് ഹോം നടത്തുന്നയാളാണ് ഡോ. സിംഗ്. 2018 ജൂണ്‍ 24 നായിരുന്നു ഷാപൂര്‍ പോലീസിന് രാഖിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ അമര്‍പ്രകാശ് ശ്രീവാസ്തവയില്‍ നിന്നും പരാതി കിട്ടിയത്. ബീഹാറുകാരനായ മനീഷിനെതിരേ പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ മനീഷിനൊപ്പം രാഖി ജൂണ്‍ 1 ന് നേപ്പാളിലേക്ക് പോയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ രാഖി അവിടെ തങ്ങുകയും മനീഷ് തിരിച്ചു പോരുകയും ചെയ്തു. അന്വേഷണത്തില്‍ ആദ്യ ഭര്‍ത്താവ് ഡോ. സിംഗിന്റെ കോള്‍ ഡീറ്റെയ്ല്‍സ് പരിശോധിച്ച പോലീസിന് രാഖിയെ കാണാതായ സമയത്ത് ഡോക്ടറും നേപ്പാളില്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ജൂണ്‍ 1 നും 4 നും ഇടയില്‍ ഇയാളുടെ ഫോണ്‍ നേപ്പാളിലെ പൊഖ്‌റയില്‍ സജീവമായിരുന്നതായി കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് എസ്ടിഎഫ് നേപ്പാളിലെ പൊഖ്‌റയിലേക്ക് പോകുകയും അവിടെ നിന്നും ജൂണ്‍ ആദ്യവാരം ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയതായി അവിടുത്തെ പോലീസ് അറിയിക്കുകയും ചെയ്തു. ഈ മൃതദേഹം രാഖിയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതാണ് അന്വേഷണം മനീഷില്‍ നിന്നും സിംഗിലേക്ക് മാറ്റിയത്. മനീഷ് നാട്ടിലേക്ക് തിരിച്ചുവന്നു കഴിഞ്ഞ് സിംഗും രണ്ടു സഹായികളും പൊഖ്‌റയില്‍ രാഖിയെ കാണാന്‍ പോയിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം പൊഖ്‌റയിലെ കീഴ്ക്കാം തൂക്കായ മലയില്‍ നിന്നും തള്ളിയിടുകയായിരുന്നു.
അന്നു തന്നെ രാഖി മരിച്ചെങ്കിലും നേപ്പാളില്‍ രാഖി ജീവിച്ചിരിക്കന്നു എന്ന രീതിയില്‍ അവരുടെ ഫേസ്ബുക്ക് പേജ് അവരുടെ മൊബൈല്‍ വഴി സിംഗ് പ്രവര്‍ത്തിപ്പിച്ചു. ഒക്‌ടോബര്‍ നാലിന് ഇവരുടെ മൊബൈല്‍ഫോണിന്റെ അവസാന ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അത് ഗുവാഹട്ടിയാണെന്ന് കണ്ടെത്തി. ഗുവാഹട്ടിയില്‍ സഹായിയെ കൊണ്ടു പ്രവര്‍ത്തിപ്പിച്ചിരുന്ന ഫോണ്‍ അയാള്‍ അബദ്ധത്തില്‍ അവിടെ ഇട്ടിട്ടു പോന്നതാണ് തിരിച്ചടിയായി മാറിയത്്.
ഗൊരഖ്പൂരിലെ ബിച്ചിയയില്‍ താമസിക്കുമ്പോള്‍ 2006 പിതാവ് ഹരേരാം ശ്രീവാസ്തവയെ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു രാഖിയും സിംഗും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും സിംഗ് രാഖിയെ 2011 ല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഗൊരഖ്പൂരിലെ ഷാഹ്പൂരില്‍ രാഖിക്ക് വേണ്ടി ഇയാള്‍ ഒരു വീടു വാങ്ങുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ ആദ്യഭാര്യ ശക്തമായി നിര്‍ബന്ധിച്ചതോടെ സിംഗ് രാഖിയെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് 2016 ഫെബ്രുവരിയിലാണ് മനീഷുമായി രാഖി പ്രണയത്തിലായത്. എന്നാല്‍ വിവാഹശേഷവും ഡോ. സിംഗുമായി രാഖി ബന്ധം തുടര്‍ന്നു പോന്നു. ഷാപൂരിലെ വീടിന്റെ അവകാശം തന്റെ പേരിലേക്ക് മാറ്റിത്തരാന്‍ ഇവര്‍ സിംഗിനെ നിര്‍ബ്ബന്ധിക്കുകയും ചെയ്തിരുന്നു. പൊഖ്‌റാ ട്രിപ്പില്‍ സിംഗുമായുള്ള കൂടിക്കാഴ്ച ഉറപ്പിച്ച ശേഷമാണ് രാഖി ഭര്‍ത്താവിനെ നാട്ടിലേക്ക് മടക്കി അയച്ചിട്ട് അവിടെ തങ്ങിയത്. എന്നാല്‍ പല തവണ ശ്രമിച്ചിട്ടും നടക്കാതിരുന്ന കൊലപാതകം കൃത്യമായി പ്‌ളാന്‍ ചെയ്ത ശേഷമായിരുന്നു സിംഗ് നേപ്പാളില്‍ മുന്‍ ഭാര്യയെ കാണാനെത്തിയത്്. അറസ്റ്റിലായ ശേഷം മൂവര്‍ സംഘത്തില്‍ നിന്നും രാഖിയുടെ ഐഡി, നേപ്പാളില്‍ മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡ്, രണ്ടു പാന്‍കാര്‍ഡുകള്‍, ഒരു എടിഎം കാര്‍ഡ്, നാലു മൊബൈല്‍ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
from mangalam.com http://bit.ly/2GBwm2L
via IFTTT
No comments:
Post a Comment