ഝജ്ജാർ: ഹരിയാനയിൽ കനത്ത പുകമഞ്ഞ് മൂലമുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയിൽ എട്ട് പേർ മരിച്ചു. സ്കൂൾ ബസുകളടക്കം അമ്പതോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് ഇന്ന് രാവിലെ അപകടം നടന്നത്. ഹരിയാനയിലെ ഝജ്ജാർ മേൽപാതയ്ക്ക് സമീപമാണ് കൂട്ടയിടി ഉണ്ടായത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗത കുരുക്കുണ്ടായി. ഹരിയാന മന്ത്രി ഓം പ്രകാശ് ധൻകർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, യുപി, രാജ്സ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞാണ് രാവിലെ രൂപപ്പെടുന്നത്. അഞ്ഞൂറ് മീറ്റർ ദൂരത്തോളം വരെ കാഴ്ച മങ്ങിയ രീതിയിലാണ് മഞ്ഞ് രൂപപ്പെടുന്നത്. Content Highlights:8 Killed In 50-Vehicle Pile-Up In Dense Fog In Haryana
from mathrubhumi.latestnews.rssfeed http://bit.ly/2AgAmjt
via
IFTTT
No comments:
Post a Comment