തിരുവനന്തപുരം: അച്ചടി, ദൃശ്യമാധ്യമങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്കുള്ള വി കെ മാധവൻകുട്ടി മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടിമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങിനുള്ള പുരസ്കാരം മാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ രമ്യഹരികുമാറിനു ലഭിച്ചു. മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച രോഗമല്ല ഓട്ടിസം; ചേർത്ത് പിടിക്കാം ഇവരെ എന്ന പരമ്പരയ്ക്കാണ് പുരസ്കാരം. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ കെ. അരുൺ കുമാർ കരസ്ഥമാക്കി. 30001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അട്ടപ്പാടിയിലെ ശിശുമരണത്തെ കുറിച്ച് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച താരാട്ട് നിലയ്ക്കുന്ന ഊരുകൾ എന്ന വാർത്താ പരമ്പരയ്ക്ക്2017ലെ, സംസ്ഥാന യുവജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരവും 2017ലെ കേസരി രാഘവീയം പുരസ്കാരവും രമ്യക്ക് ലഭിച്ചിട്ടുണ്ട് Content highlights:Remya Harikumar wins V K Madhvankutty media award
from mathrubhumi.latestnews.rssfeed http://bit.ly/2GNaQb8
via
IFTTT
No comments:
Post a Comment