കൊച്ചി: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ചയ്ക്കകം പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. സംസ്ഥാനത്ത് ഒട്ടേറെ പേരെ ശക്തമായി ബാധിക്കുന്ന തീരുമാനം എത്രയൂം വേഗം നടപ്പാക്കിയില്ലെങ്കില്‍ ശക്തമായി ഇടപെടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ് സി ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണമെന്നായിരുന്നു നേരത്തേ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ തീരുമാനം ഉടന്‍ നടപ്പാക്കിയാല്‍ 4017 പേരെ പിരിച്ചുവിടേണ്ടി വരുമെന്നും ഉടന്‍ തന്നെ തല്‍സ്ഥാനത്ത് ഇത്രയും പേരെ പകരം നിയമിക്കുന്നതിന് സാങ്കേതികമായി ഉള്ള തടസ്സവും സാവകാശഹര്‍ജിയില്‍ എംഡി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളിയ കോടതി ഇക്കാര്യത്തിനെതിരേ എംഡി നടത്തിയ വാര്‍ത്താസമ്മേളനത്തെയും ശക്തമായി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍ നിയമനത്തിന് 2010ലാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. പിഎസ്‌സിയുടെ അഡൈ്വസ് മെമ്മോ കിട്ടിയിട്ടും നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാര്‍ഥികളാണു കോടതിയിലെത്തിയത്. തങ്ങള്‍ക്കു ലഭിക്കേണ്ട ഒഴിവുകള്‍ എംപാനലുകാര്‍ കയ്യടക്കിയിരിക്കുന്നു എന്നായിരുന്നു വാദം.
from mangalam.com https://ift.tt/2LklvJm
via IFTTT
No comments:
Post a Comment