ന്യൂഡല്‍ഹി: റഫാല്‍ ആരോപണത്തില്‍ സുപ്രീംകോടതിയുടെ ക്‌ളീന്‍ചിറ്റ് കിട്ടിയ ഊര്‍ജ്ജത്തില്‍ കോണഗ്രസിനെതിരേ ശക്തമായ കൗണ്ടര്‍ അറ്റാക്കിന് ബിജെപി ഒരുങ്ങുന്നു. ആരോപണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇന്ന് വിഷയം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് നില്‍ക്കേ ആയിരുന്നു സുപ്രീംകോടതി വിധി എല്ലാം തകിടം മറിച്ചത്.
ചോദ്യോത്തര വേളയില്‍ റാഫേല്‍ ഇടപാട് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വരുന്ന പ്‌ളക്കാര്‍ഡും ഏന്തിയായിരുന്നു ബിജെപി അംഗങ്ങള്‍ എത്തിയത്. എന്നാല്‍ വിധി വന്നതോടെ രാഹുലിനും കോണ്‍ഗ്രസിനും എതിരേ ബിജെപി അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങുകയായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാപ്പു പറയണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി നരേന്ദ്രസിംഗ് തോമാര്‍ പറഞ്ഞു. 11.10 ന് ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങുന്നതുമായു ബന്ധപ്പെട്ട റഫാല്‍ ഇടപാടില്‍ അഴിമതി ആരോപണം ഉന്നയിച്ചും സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളുകയും സര്‍ക്കാരിന് ക്‌ളീന്‍ചിറ്റ് നല്‍കുകയുമായിരുന്നു. ഇടപാടില്‍ സംശയം ഉയര്‍ത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
from mangalam.com https://ift.tt/2CdqOqV
via IFTTT
No comments:
Post a Comment