ബിജെപിയുടെ ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ വിളിച്ച് യുവാവ് പറയുന്ന കാര്യങ്ങള്‍ വൈറലാകുന്നു. എന്തിന് വേണ്ടിയാണ് ഹര്‍ത്താല്‍ എന്ന് വിളിക്കുന്നയാള്‍ ചോദിക്കുന്നുണ്ട്. ബിജെപി അനുഭാവിയാണെന്ന് പറയുന്ന ഇയാള്‍ ഇനി ബിജെപിയുടെ ഒരു പരിപാടിക്കും ഇറങ്ങില്ലെന്നും വ്യക്തമാക്കുന്നുണ്ട്. പാര്‍ട്ടിയിലെ വിശ്വാസീയത് തകരുന്നത് ഇതിനാലാണെന്നും പറയുന്നു.
മാത്രമല്ല എന്ത് കാരണത്താലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന ചോദ്യത്തില്‍ നേതാവിന് ഒന്നും പറയാനുണ്ടായിരുന്നില്ല. മരിച്ചയാളുടെ അവസാന മൊഴിയില്‍ നിന്നും ബിജെപിയുമായോ ശബരിമലയുമായോ യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും യുവാവ് പറയുന്നു. അതേസമയം താനും രാവിലത്തെ ഷോയ്ക്ക് ടിക്കറ്റ് എടുത്തതാണെന്ന് നേതാവും പറയുന്നുണ്ട്.
from mangalam.com https://ift.tt/2CcuJEA
via IFTTT
No comments:
Post a Comment