കോട്ടയം: സ്കൂൾ വിദ്യാർഥിനികളെയും യുവതികളെയും പീഡിപ്പിച്ച് നഗ്നചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ ഇരയായത് മുപ്പതിലേറെപേർ. ഇവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. സംഭവത്തിൽ രണ്ടുപേർ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്. പീഡനത്തിനിരയായവരിലേറെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഉയർന്ന കുടുംബത്തിൽപെട്ടവരാണ്. മാനഹാനി ഭയന്ന് പലരും പരാതിയിൽനിന്ന് പിന്മാറുന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുന്നു. മൂന്നു പരാതിയിലേറെ ലഭിച്ചാൽ പ്രതിക്കെതിരേ ഗുണ്ടാ ആക്ട്, കാപ്പ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് പോലീസിന്റെ നീക്കം. ഫൊറൻസിക് ലാബിൽ നടത്തുന്ന പരിശോധനയിൽ ഇരകളുടെ കൂടുതൽ വിവരങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഏതാനും ചിത്രങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കോട്ടയം കല്ലറ മറ്റം ജിത്തുഭവനിൽ ജിൻസു(24) വിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുമായി പ്രതി പ്രണയത്തിലായശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിലേർപ്പെടുകയും ഈ രംഗം ഫോണിൽ പകർത്തി തുടർച്ചയായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തെങ്കിലേ ഇരകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് പ്രതിക്കെതിരേ കേസെടുത്തിട്ടുള്ളത്. തുടർന്ന് മറ്റൊരു കുട്ടിയും പരാതി നൽകാൻ തയ്യാറായി. പ്രായപൂർത്തിയായ ഇരകളുടെ പരാതിപ്രകാരം മാത്രമേ കേസെടുക്കാൻ കഴിയൂവെന്നതിനാൽ ഇവരെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി. എന്നാൽ പരാതി പറഞ്ഞ പലരും പോലീസിന് മൊഴി നൽകാൻ തയ്യറാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി പോലീസ് ഇൻസ്പെക്ടർ കെ.എസ്.ജയനാണ് അന്വേഷണചുമതല. Content Highlights:naked visuals-rape-kottayam
from mathrubhumi.latestnews.rssfeed https://ift.tt/2zPx7PK
via
IFTTT
No comments:
Post a Comment