പരിസ്ഥിതിലോല മേഖല: കേരളത്തിന് ആശ്വാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

പരിസ്ഥിതിലോല മേഖല: കേരളത്തിന് ആശ്വാസം

ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച്, പശ്ചിമഘട്ട മേഖലയിലെ 3,115 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ നിർമാണ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നീക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13-ന് കേന്ദ്രം ഇറക്കിയ ഉത്തരവിൽ വനം-പരിസ്ഥിതിമന്ത്രാലയം ഭേദഗതി വരുത്തിയതോടെയാണിത്. ഇതോടെ, സംസ്ഥാനത്ത് 9,993 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമേ നിർമാണനിയന്ത്രണം നിലനിൽക്കൂ. 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമായിരുന്നു പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.എ.) കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, പശ്ചിമഘട്ടത്തിൽനിന്ന് വനേതര മേഖലകൾ പൂർണമായും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളം, മഹാരാഷ്ട്ര, ഗോവ, കർണാടകം, തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലായി 59,940 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എ. ആയി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരേ കേരളത്തിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന്, േകരളത്തിൽ ഡോ. ഉമ്മൻ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള സമിതിയെ സംസ്ഥാനസർക്കാർ പഠിക്കാൻ നിയോഗിച്ചു. ഇ.എസ്.എ.യുടെ വിസ്തൃതി 9,993 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നായിരുന്നു സമിതിയുടെ നിർദേശം. ആവാസസ്ഥലം, കൃഷി, തോട്ടം മേഖലകളെ ഒഴിവാക്കിയാണ് സമിതി പരിസ്ഥിതിലോല മേഖല നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം നൽകിയ റിപ്പോർട്ട് സ്വീകരിച്ച് 2014-ൽ ഇറക്കിയ കരട് വിജ്ഞാപനത്തിൽ ഇ.എസ്.എ.യുടെ വിസ്തൃതി 9,993 ചതുരശ്ര കിലോമീറ്ററായി കുറച്ചു. ഇതാണ് ഈ മാസം മൂന്നിന് ഇറക്കിയ ഭേദഗതിയിലൂടെ പരിസ്ഥിതിമന്ത്രാലയം അംഗീകരിച്ചത്. പുതുക്കിയ ഭേദഗതിപ്രകാരം പരിസ്ഥിതിലോല മേഖല 56,825 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയ മൊത്തം ഭൂപ്രദേശങ്ങളും കേരളത്തിലാണ്. ആദ്യ റിപ്പോർട്ട് * കസ്തൂരിംഗൻ റിപ്പോർട്ട് അടിസ്ഥാനമാക്കി 2013-ൽ കേന്ദ്രം ഇറക്കിയ ഉത്തരവുപ്രകാരം കേരളത്തിലെ 123 വില്ലേജുകളിലെ 13,108 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല. * ഇവിടെ ഖനനം, നിർമാണം, ആശുപത്രി, പാലുത്പന്ന നിർമാണം, കശാപ്പ് ശാലകൾ, വൈദ്യുതിനിലയങ്ങൾ, പടക്കനിർമാണമടക്കമുള്ള റെഡ് വിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾ എന്നിവയ്ക്ക് പൂർണനിരോധനം. ഭേദഗതിക്കുശേഷം * 9993 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. ഇതിൽ വനം 9107 ചതുരശ്ര കിലോമീറ്റർ. ബാക്കി ചതുപ്പും പാറക്കെട്ടും ജലാശയങ്ങളും. * ഇതിൽനിന്ന് വനേതര മേഖലയായ 886.7 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം 2017 മേയ് മൂന്നിന് പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇത് അംഗീകരിച്ചിട്ടില്ല. Content Highlights:Ecologically fragile lands


from mathrubhumi.latestnews.rssfeed https://ift.tt/2Prp1lx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages