ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം ബി.ജെ.പി.യെ ആശങ്കയിലാക്കി. നിർണായക സംസ്ഥാനങ്ങളായി കരുതുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. രാജസ്ഥാനിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചനകൾ. ബി.ജെ.പി. തുടർച്ചയായി മൂന്നുവട്ടം ജയിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തൂക്കുസഭയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. അതേസമയം, ഭരണത്തിലുള്ള മിസോറമിൽ കോൺഗ്രസിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസ്. അധികാരം നിലനിർത്തുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഒമ്പതോളം എക്സിറ്റ് പോൾ ഫലങ്ങളാണ് വെള്ളിയാഴ്ച പുറത്തുവന്നത്. മധ്യപ്രദേശിൽ 230 അംഗസഭയിൽ കോൺഗ്രസിനും ബി.ജെ.പി.ക്കും കേവല ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്നാണ് മിക്ക ഫലങ്ങളും സൂചിപ്പിക്കുന്നത്. ഇവിടെ ബി.ജെ.പി.ക്ക് 110 സീറ്റും കോൺഗ്രസിന് 108 സീറ്റും പ്രവചിക്കുന്നു. 115 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി രണ്ടു സീറ്റ് നേടുമെന്നാണ് പ്രവചനം. Content Highlights:Exit Polls, BJP
from mathrubhumi.latestnews.rssfeed https://ift.tt/2zN5mHN
via
IFTTT
No comments:
Post a Comment