285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ അമ്മ മരിച്ച വിവരം മറച്ചുവെച്ചു: വ്യവസായി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

285 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാൻ അമ്മ മരിച്ച വിവരം മറച്ചുവെച്ചു: വ്യവസായി അറസ്റ്റിൽ

നോയിഡ: പരേതയായ അമ്മ ജീവിച്ചിരിക്കുന്നുവെന്ന് കാണിച്ച്സ്വത്ത് കൈവവശപ്പെടുത്തിയതിന് മുംബൈ സ്വദേശിയേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയായ സുനിൽ ഗുപ്ത, ഭാര്യ രാധ,മകൻ അഭിഷേക് എന്നിവരെ പോലീസ് ഡിസംബർ 15 ന്അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. അമ്മയുടെ പേരിലുണ്ടായിരുന്ന 285 കോടി രൂപയുടെ സ്വത്താണ് സുനിൽ ഗുപ്ത കൈവശപ്പെടുത്തിയത്. സുനിലിന്റെ അനുജൻ വിജയ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലങ്ങൾക്ക് മുമ്പ് നടന്ന വഞ്ചനയുടെ കഥ പുറത്തു വന്നത്. മുംബൈയിൽ ഒരു മെഴുകുതിരി നിർമാണ ഫാക്ടറിയുൾപ്പെടെ 285 കോടി രൂപയുടെ സ്വത്തിനുടമയായിരുന്നസുനിലിന്റേയും വിജയ്യുടേയും മാതാവ് കമ്ലേഷ് റാണി 2011 മാർച്ചിലാണ് മരിച്ചത്. കമ്ലേഷ് റാണി മരണത്തിനു മുമ്പ് തയ്യാറാക്കിയ വിൽപ്പത്രപ്രകാരം മരണശേഷം രണ്ടു മക്കൾക്കും സ്വത്തിൽ തുല്യാവകാശമെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കമ്ലേഷ് റാണി മരിച്ചതിന്ഒരാഴ്ചയ്ക്കു ശേഷം അമ്മ ജീവിച്ചിരിപ്പുണ്ടെന്നും സ്വത്തുക്കൾ തനിക്ക് ദാനം നൽകിയെന്നും കാട്ടി വ്യാജരേഖയുണ്ടാക്കി സുനിൽ സ്വത്ത് തന്റെ പേരിലേക്ക് മാറ്റിയെന്ന് വിജയ് നൽകിയ പരാതിയിൽ പറയുന്നു. സ്വത്ത് കൈമാറ്റം ചെയ്തതിന് സാക്ഷികളായായി ഒപ്പിട്ടത് സുനിലിന്റെ ഭാര്യയും മക്കളുമായിരുന്നു. രണ്ടു പേരുടേയും മേൽനോട്ടത്തിൽ നടത്തിയിരുന്ന കമ്പനിയുടെ ഫണ്ടുകൾ സ്വന്തം പേരിലേക്ക് സുനിൽ മാറ്റുകയും ചെയ്തിരുന്നു. അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂസ്വത്ത്, ആഭരണങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി എല്ലാ വിധ സ്വത്തുകളും സുനിലിന്റെ പേരിലേക്ക് മാറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സുനിൽ സ്വത്ത് തട്ടിപ്പ് നടത്തിയതായി മനസിലാക്കിയതിനെ തുടർന്ന് വിജയ് നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഒക്ടോബർ 22 ന് മൂന്നു പേരുടെ സംഘത്തിന്റെ ആക്രമണമുണ്ടായതായും വധഭീഷണിയുണ്ടായതായും വിജയ് പറഞ്ഞു. അറസ്റ്റിലായ സുനിലും മറ്റുള്ളവരും ഇപ്പോൾ റിമാൻഡിലാണ്. സുനിലിന്റെ മറ്റൊരു മകനും പ്രതിപ്പട്ടികയിലുള്ള മറ്റു മൂന്നു പേരും ഒളിവിലാണ്. പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട. Content Highlights:Man Shows Dead Mother Alive on Papers to Pocket Rs 285 Crore Properties, Arrested


from mathrubhumi.latestnews.rssfeed https://ift.tt/2SVzjfJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages