നോയിഡ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിൽപോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽപശുവിനെ കൊന്നകുറ്റത്തിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നദീം, റഈസ്, കാല എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് തോക്കുകളും അറവ്ക ത്തികളും ഉൾപ്പടെയുള്ള ആയുധങ്ങളും വാഹനവും കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. എന്നാൽ സംഭവത്തിലെ മുഖ്യപ്രതിയും പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകി എന്ന് സംശയിക്കപ്പെടുകയും ചെയ്യുന്ന യോഗേശ് രാജ് ഇപ്പോഴും പുറത്ത് സ്വൈര്യജീവിതം നയിക്കുകയാണ്. അറസ്റ്റിലായ പ്രതികൾ ഡിസംബർ 2,3 രാത്രിയിൽതോക്ക് ഉപയോഗിച്ച് പശുവിനെ കൊല്ലുകയും മാംസം വിതരണം ചെയ്തുവെന്നുമാണ് പോലീസ് ആരോപിക്കുന്നത്. ഇതിനെ തുടർന്നാണ് കലാപം ഉണ്ടായതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. സംഘർഷത്തിൽ കൊല്ലപ്പെട്ട സുബോധ്കുമാർ സിങ് എന്ന പോലീസുകാരൻ 2015-ൽ ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇൻസ്പെക്ടർ സുബോധ് കുമാറിനെയും സംഘത്തെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. content highlights:Three Arrested for Bulandshahr Cow Slaughter
from mathrubhumi.latestnews.rssfeed https://ift.tt/2Cl2uTY
via
IFTTT
No comments:
Post a Comment