ന്യൂഡൽഹി: ആദായ നികുതി വകുപ്പ് ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നടത്തിയ റെയ്ഡിൽ 25 കോടി രൂപ പിടിച്ചെടുത്തു. സ്വകാര്യ നിലവറയിൽ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം ഹവാല ഇടാപാടുകാരുടേതാണെന്നാണ് പ്രഥമിക നിഗമനം. ഡൽഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കൾ, ഉണങ്ങിയ പഴങ്ങൾ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് പിടിച്ചെടുത്ത കോടികളെന്നാണ് പുറത്തുവരുന്ന വിവരം. ഇവർക്ക് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്. ഈ വർഷം ജനുവരിയിൽ ഇതേപോലെ സ്വകര്യനിലവറയിൽ നടത്തിയ റെഡിൽ നിന്ന് 40 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമാനമായ നീക്കം സെപ്റ്റംബറിൽ നടത്തിയിരുന്നു. 29 കോടിരൂപയും ചില രേഖകളും അന്ന് എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. അന്നും ഇതോപോലെ സ്വകാര്യ ലോക്കറുകളിൽ നിന്നാണ് അധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. Content Highlights:Income-Tax Department, Hawala Money , Delhi,Chandni Chowk
from mathrubhumi.latestnews.rssfeed https://ift.tt/2Q6FxMJ
via
IFTTT
No comments:
Post a Comment