യുഎഇയുടെ സഹായവും മറ്റു രാജ്യങ്ങളുടെ സഹായവും കേന്ദ്രം തട്ടിത്തെറിപ്പിച്ചു- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

യുഎഇയുടെ സഹായവും മറ്റു രാജ്യങ്ങളുടെ സഹായവും കേന്ദ്രം തട്ടിത്തെറിപ്പിച്ചു- മുഖ്യമന്ത്രി

ചെങ്ങന്നൂർ: യുഎഇയുടെ 700 കോടി സഹായത്തിന് പുറമെ കേന്ദ്ര നിലപാടിലൂടെ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൻ തുക നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് ഞങ്ങൾ കേരളത്തിന് നൂറ് മില്യൻ ഡോളർ (700 കോടി) വാഗ്ദ്ധാനം ചെയ്തു. ആദ്യം പ്രധാനമന്ത്രി ഈ തീരുമാനത്തോട് യുഎഇ ഭരണാധികാരിയോട്നന്ദി അറിയിക്കുകയും പിന്നീട് വേണ്ടെന്ന് വെക്കുകയും ചെയ്തു. അതെന്തുക്കൊണ്ടാണെന്നറിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്ര മോദി വിദേശസഹായങ്ങളൊക്കെ കൈപ്പറ്റിയതാണ്. പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റേയും ഈ തീരുമാനത്തോടെ യുഎഇയുടെതിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിന് ലഭിക്കാവുന്ന ഇതിനെക്കാൾ വലിയൊരു സഹായം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി പ്രളയത്തിലകപ്പെട്ടവർക്ക് 2000 വീടുകൾ നിർമ്മിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2500 കോടി കേന്ദ്രസംഘം ശുപാർശ ചെയ്തെന്ന കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പെട്ടെന്നുള്ള തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 5000 രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം നേരിട്ടും കത്തിലൂടെയും ആവശ്യപ്പെട്ടത്. അതിനെ കുറിച്ച് ഒരു പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളത്തിന് 10 ശതമാനം വർദ്ധനവ് നൽകുക. വായ്പ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകുക. തുടങ്ങിയ കാര്യങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Kerala flood, foreign aid-cm pinarayi vijayan,chengannur-pm modi


from mathrubhumi.latestnews.rssfeed https://ift.tt/2PdqfAM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages