കീഴാറ്റൂർ: ആടിനെ പട്ടിയാക്കുന്ന സിപിഎം കാപട്യമാണ് കീഴാറ്റൂർ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് കീഴാറ്റൂർ സമരസമിതി. കീഴാറ്റൂർ സമരം ബിജെപി സമരമാണെന്ന് ആവർത്തിച്ച് പറഞ്ഞ് ഉറപ്പിക്കുന്ന നയമാണ് പതിവ് തെറ്റിക്കാതെ കഴിഞ്ഞ ദിവസവും മുഖപ്രസംഗമായി മാറിയതെന്നും സമരസമിതി ആരോപിച്ചു. കീഴാറ്റൂർ വിഷയത്തിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയുടെ (ബിജെപി) ജീർണിച്ച കാപട്യത്തിന്റെ മുഖം പുറത്ത് വന്നത് മാത്രമല്ല ഇവിടുത്തെ വിഷയമെന്നും തെറ്റായ വിവരങ്ങൾ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുമ്പോൾ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ മുതിരാതെ വൈകാരികമായി ഇറങ്ങിപ്പുറപ്പെടുന്നവർക്കുള്ള മുന്നറിയിപ്പും കൂടിയാണത് എന്നുമായിരുന്നു ദേശാഭിമാനി മുഖപ്രസംഗം പറഞ്ഞത്. ശബരിമല വിഷയം പോലെ ഉയർത്തിക്കൊണ്ടുവരാനായിരുന്നു അന്ന് സംഘപരിവാർ കീഴാറ്റൂരിനെ കൂട്ടുപിടിച്ചതെന്നും മുഖപ്രസംഗം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കീഴാറ്റൂർ സമരസമിതി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ദേശാഭിമാനി മുഖപ്രസംഗമല്ല, പത്രത്തിന്റെ മുഴുവൻ താളുകളും എഴുതി നിറച്ചാലും കീഴാറ്റൂരിൽ നടന്നുവരുന്ന പരിസ്ഥിതി സമരത്തെ കേവലം സംഘപരിവാർ സമരമാക്കി തരംതാഴ്ത്താനാവില്ലെന്ന് സമരസമിതി വ്യക്തമാക്കി. പത്രത്തെ ആശ്രയിക്കുന്ന വിനീതവിധേയരായ അണികളെ മാത്രമേ തെറ്റദ്ധരിപ്പിക്കാൻ സിപിഎമ്മിന് കഴിയൂ. ചരിത്രം സത്യസന്ധമായി വിലയിരുത്തപ്പെട്ടാൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ തകർന്നടിയും എന്നതാണ് ചരിത്രത്തോട് സംഘപരിവാർ അസഹിഷ്ണുക്കളായിരിക്കാൻ കാരണം. ഇതു തന്നെയാണ് സിപിഎമ്മിന്റെയും അവസ്ഥയെന്നും സമരസമിതി പറയുന്നു. കടലിൽ മരമുണ്ടായിട്ടാണോ മഴ ഉണ്ടാകുന്നതെന്ന് ചോദിക്കുന്ന അൻവർ-മണി-രാജേന്ദ്രൻ മോഡൽ നേതാക്കളെയും കൊണ്ട് പാരിസ്ഥിതിക ചർച്ചകളെ അതിജീവിക്കാനാവില്ലെന്ന് സിപിഎമ്മിന് നന്നായറിയാം . അതുകൊണ്ടാണ് സമരത്തെ പിന്തുണച്ച ബിജെപിക്കാരെ ചൂണ്ടികാണിച്ച് സമരക്കാരത്തെ കാവി പുതപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും കീഴാറ്റൂർ സമരസമിതി ആരോപിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി സർക്കാരിന്റെ കയ്യിലുള്ളത് ബിജെപി സമരം എന്നത് മാത്രമാണെന്നും സമരസമിതി കുറ്റപ്പെടുത്തി. content highlights:keezhatur samaram, desabhimani editorial, reaction
from mathrubhumi.latestnews.rssfeed https://ift.tt/2zBN9ws
via
IFTTT
No comments:
Post a Comment