ന്യൂഡല്‍ഹി: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ 16കാരി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 22 ആഴ്ച പ്രായമുള്ള 'ആഗ്രഹിക്കാത്ത'ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. നവംബര്‍ 28നാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ആവശ്യം പരിഗണിക്കാന്‍ പെണ്‍കുട്ടിയുടെ ശാരീരികവും മാനസികവുമായ വൈദ്യപരിശോധന അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
തന്നെ വിവാഹിതനായ ഒരാള്‍ ഒരുവര്‍ഷമായി ലൈംഗികമായി ചൂഷണം ചെയ്തുവരികയാണെന്നും പെണ്‍കുട്ടി പറഞ്ഞു. താന്‍ വിവാഹമോചിതനാണെന്നാണ് അയാള്‍ പറഞ്ഞിരുന്നതെന്നും തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരെ പോലെയാണെന്നും പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു അയാള്‍ ബന്ധം തുടര്‍ന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു. പെണ്‍കുട്ടി വളരെയേറെ ദുരിതം പേറുന്നുണ്ടെന്ന് അവരുമായി സംസാരിച്ച ശേഷം ജസ്റ്റീസ് വിഭു ബഖ്രൂ പറഞ്ഞു.
ഗര്‍ഭഛിദ്രം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി മെഡിക്കല്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഒരു ഗൈനക്കോളജിസ്റ്റും ഒരു സൈക്യാട്രിസ്റ്റും അടങ്ങുന്നതായിരിക്കണം മെഡിക്കല്‍ ബോര്‍ഡ്. നവംബര്‍ 30ന് മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ ഹാജരാകാനും കോടതി പെണ്‍കുട്ടിയോട് നിര്‍ദേശിച്ചിരുന്നു.
മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ 24 ആഴ്ച വരെ പ്രായമായ ഭ്രൂണം നശിപ്പിക്കാമെന്ന സൂപ്രീം കോടതി വിധിയും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 'ആഗ്രഹിക്കാതെ'യാണ് താന്‍ ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി പിതാവ് വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതിനിടെ, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. പോക്‌സോ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി.
from mangalam.com https://ift.tt/2rk7wtS
via IFTTT
No comments:
Post a Comment