മധ്യപ്രദേശില്‍ വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക് എസ്‌യുവി കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

മധ്യപ്രദേശില്‍ വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക് എസ്‌യുവി കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമം

ഭോപ്പാല്‍: അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ഗുരുതര സുരുക്ഷാ വിഴ്ച്ച. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് എസ്‌യുവി വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം. സത്‌നാ ജില്ലയില്‍ രാത്രിയുണ്ടായ സംഭവം ബിജെപി സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.

കാര്‍ അപ്പോള്‍ തന്നെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഭിത്തിയുടെ ഒരു ഭാഗം തകരാറ് സംഭവിച്ചിട്ടുണ്ട്.

എംപി 19 സിബി 0505 എന്ന നമ്പറുള്ള വാഹനമാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് കാറില്‍ ആറുപേരാണുണ്ടായിരുന്നത്. രാത്രി തന്നെ വാഹനം പിടിച്ചെടുത്തുവെന്നാണ് പോലീസ് വിശദീകരണം. കാറില്‍ ഉണ്ടായിരുന്ന ആറില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ ഓടിരക്ഷപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലെന്നും അട്ടിമറി സാധ്യതയുണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കെയാണ് മധ്യമപ്രദേശില്‍ ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത്. സംഭവങ്ങളെത്തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വി.എല്‍ കന്തറാവും അറിയിച്ചു.



from mangalam.com https://ift.tt/2FX9muB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages