കോട്ടയം: വനിത മതിലിന്റെ പേരില്‍ നടത്തുന്നത് പാര്‍ട്ടി പിരിവ് തന്നെയെന്ന ആരോപണം ശക്തമാകുന്നു. കമ്മ്യൂണിറ്റി പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക ഫണ്ട് 2018 എന്ന രസീത് നല്‍കിയാണ് പ്രവര്‍ത്തകരുടെ പണപ്പിരിവ്. വനിത മതിലിനായി എന്നാണ് ഫണ്ട് പിരിക്കാനെത്തുന്ന പ്രവര്‍ത്തകര്‍ പറയുന്നത്. തീയതി പോലും രേഖപ്പെടുത്താതെയാണ് പണപ്പിരിവ് നടത്തുന്നത്.
2018 അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ ഇത്തരം നിരവധി രസീത് കുറ്റികളാണ് പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. രസീതുമായി എത്തുന്നവര്‍ വനിത മതിലിന്റെ നടപ്പിന് പിരിവ് നല്‍കണമെന്ന ആവശ്യവുമായാണ് എത്തുന്നത്. എന്നാല്‍ വനിത മതിലിനായി യാതൊരു പിരിവും ഉണ്ടാകില്ലെന്ന് പാര്‍ട്ടി നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെയാണ് അണികളുടെ പണപ്പിരിവ്.
അതേസമയം ലക്ഷങ്ങളെ അണിനിരന്ന അയ്യപ്പ ജ്യോതി നടത്താന്‍ ഇത്തരത്തില്‍ ഒറു പിരിവും ഉണ്ടായിരുന്നില്ലെന്നും പിന്നെന്തിനാണ് വനിത മതിലിന് ഇത്തരം ഒരു പിരിവെന്നുമുള്ള ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
from mangalam.com http://bit.ly/2VeUtaG
via IFTTT
No comments:
Post a Comment