ലക്‌നോ: വിമാന യാത്രക്കിടെ യാത്രക്കാരന്‍ നഗ്നനായി മറ്റ് യാത്രക്കാരുടെ മുന്നിലൂടെ വിമാനത്തിനുള്ളില്‍ നടന്നു. ദുബായില്‍ നിന്നും ലക്‌നോവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം പറന്നുയര്‍ന്ന് യാത്രാമധ്യെയായിരുന്നു യുവാവ് തുണിയഴിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട് ഉടന്‍തന്നെ എയര്‍ ഇന്ത്യ ജീവനക്കാര്‍ ടര്‍ക്കി ഉപയോഗിച്ച് ഇയാളെ മറച്ചു. തുടര്‍ന്ന് സീറ്റില്‍ കൊണ്ടിരുത്തുകയായിരുന്നു. രണ്ട് ജീവനക്കാര്‍ ഇയാളെ സീറ്റില്‍ ഇരുത്തി മുറുകെ പിടിക്കുകയായിരുന്നു. ഇയാള്‍ എന്തുകൊണ്ടാണ് നഗ്നനായി വിമാനത്തിലൂടെ നടന്നതെന്ന കാര്യം വ്യക്തമല്ല.
150 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലക്‌നോവില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഇയാളെ സുരക്ഷ ജീവനക്കാര്‍ക്ക് കൈമാറി. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്.
from mangalam.com http://bit.ly/2AnNhAm
via IFTTT
No comments:
Post a Comment