2017 ഡിസംബര്‍ 11ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍, 2018ൽ അതേ ദിനത്തിൽ വിജയം കൊയ്ത് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

2017 ഡിസംബര്‍ 11ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍, 2018ൽ അതേ ദിനത്തിൽ വിജയം കൊയ്ത് രാഹുല്‍

ജയ്പുർ: അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി പോരാട്ടമായതുകൊണ്ട് തന്നെ വിജയം രാഹുലിന്റേത് തന്നെയാണ്. താൻ കോൺഗ്രസ്സിന്റെ അധ്യക്ഷനായി അവരോധിതനായി കൃത്യം ഒരു വർഷം തികഞ്ഞ ദിവസമാണ് ഈ മൂന്ന് വലിയ വിജയങ്ങൾ കോൺഗ്രസ്സിനെ തേടിയെത്തിയെന്നത് ചരിത്രത്തിന്റെ ആകസ്മികതയാവാം.പപ്പു എന്ന വിളിയിൽ നിന്ന് ബിജെപി മുക്തനാക്കില്ലെങ്കിലും രാഹുലിനെ വിലകുറച്ച കാണാതിരിക്കാൻ ഇനി ബിജെപി ശ്രദ്ധിച്ചേക്കും. ചത്തീസ്ഗഡ് 15 വർഷത്തെ ഭരണത്തിനു ശേഷം തിരിച്ചു പിടിച്ചു. രാജസ്ഥാനും കോൺഗ്രസ്സ് വിജയം ഉറപ്പിച്ചു. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണെങ്കിലും വോട്ടെണ്ണലിലുടനീലം മുന്നിട്ടു നിന്നത് കോൺഗ്രസ്സാണ്. കഴിഞ്ഞ വർഷം ഈ ദിവസമാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റടുത്തത്. അദ്ദേഹത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ വിജയം എന്ന്പറഞ്ഞ് സച്ചിൻ പൈലറ്റ് തന്നെ വിജയത്തിന്റെ മേക്കറായി രാഹുൽ ഗാന്ധിയെ അവരോധിച്ചു കഴിഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ്സിന്റെ വിജയ ശിൽപിയാണ് രാഹുൽ ഗാന്ധിക്ക് ആ വിജയത്തിന്റെ ഫുൾ ക്രഡിറ്റും ചാർത്തി കൊടുത്തത്. "രാഹുൽ ഭായ് എല്ലാവരെയും ഒന്നിപ്പിച്ചു. മനുഷ്യത്വത്തിന്റെ ആൾരൂപമാണ് അദ്ദേഹം. ഇന്ത്യയുടെ ഭാവി കൈപിടിയിലാക്കുന്നവർക്ക് ഇത് ശക്തി പകരുന്നു" എന്ന്നവജ്യോത് സിങ് സിദ്ദുവും പ്രതികരിച്ചു. content highlights:Sachin pilot says election victory anniversary gift to rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2rtz7Zk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages