ഭോപ്പാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം അതിനാടകീയതയിലേക്ക്. കോൺഗ്രസ് മുന്നേറ്റത്തെ നേരിട്ട് മുന്നിലെത്തിയ ബി.ജെ.പിയെ പിടിച്ചുകെട്ടി വീണ്ടും കോൺഗ്രസ് മുന്നിലത്തെി. ഇപ്പോൾ കോൺഗ്രസിനാണ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷമുള്ളത്. ബി.ജെ.പി പത്ത് സീറ്റിന് പുറകിലാണ്. എന്നാൽൽ ഈ സ്ഥിതിയും ഏത് സമയത്തും മാറിമറിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ രാജ്യത്തെ തന്നെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറുന്നത്. ഇരു പാർട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് കൊണ്ടുതന്നെ നിലവിലെ ഫലത്തെ ആശങ്കയോടുകൂടിയാണ് ഇരു ക്യാമ്പുകളും നോക്കിക്കാണുന്നത്. ബി.എസ്.പി ആറ് സീറ്റിലും മറ്റുള്ളവർ 8 സീറ്റിലും ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RQsAnk
via
IFTTT
No comments:
Post a Comment