ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ദുരന്തം. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണം 168 ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 700 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച ഇന്ത്യന്‍ സമയം 9.30 ഓടു കുടിയാണ് അപ്രതീക്ഷിതമായി സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
#Krakatau #volcano (Sunda Strait, Indonesia)strong eruptive phase, #tsunami hits West Coast of Java cause 20 deads 🌋 pic.twitter.com/H931OEvocb— Teacher From PR 🎅🏽🤶🏽 (@MaestroDEPR) December 23, 2018
അനക് ക്രാക്കതാവു അഗ്നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നാണ് സുനാമി തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു മൂന്നു പ്രദേശങ്ങളിലെ തീരത്തേക്ക് ആഞ്ഞടിച്ചത്്. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമാണ് സുനാമിത്തിരമാലകള്‍ ദുരന്തം വിതച്ചത്. സുനാമി അടിച്ച ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാണ്ടില്‍ മാത്രം മണസംഖ്യ 33 ആയിട്ടുണ്ട്. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. സുനാമിയെ തുടര്‍ന്ന് പലയിടത്തേക്കുമുള്ള റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. വൈദ്യൂതി ബന്ധവും തകരാറിലായി.
Just seeing this 😭 Indonesia Had a 'Volcano Tsunami' After Krakatoa Erupted TodayVideo shows tsunami crashing into venue, w/o warning while band Seventeen was in concert. There were multiple fatalities 😭#PrayForIndonesia 🙏🏻#PrayForSeventeenBand 🙏🏻pic.twitter.com/m9186m2j4G— BootlegLady 💜 (@BootlegLady) December 23, 2018
ആദ്യ ഘട്ടത്തില്‍ ഇത് സുനാമിത്തിരകള്‍ അല്ലെന്നായിരുന്നു ഇന്തോനേഷ്യന്‍ അധികൃതരുടെ അറിയിപ്പ്. അതിനാല്‍ തന്നെ ജനം പേടിക്കേണ്ടതില്ലെന്നും മുന്നറിയിപ്പെത്തി. എന്നാല്‍ കുറച്ചുസമയങ്ങള്‍ക്കുശേഷം തെറ്റായ അറിയിപ്പില്‍ ക്ഷമാപണവുമാണ് അധികൃതര്‍ രംഗത്തെത്തി. ഭൂചലനങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ സുനാമി തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിച്ചില്ലെന്നായിരുന്നു അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരണം.
Hingga 23/12/2018 pukul 07.00 WIB, data sementara dampak tsunami di Selat Sunda: 43 orang meninggal dunia, 584 orang luka-luka dan 2 orang hilang. Kerugian fisik meliputi 430 unit rumah rusak berat, 9 hotel rusak berat, 10 kapal rusak berat dan puluhan rusak. pic.twitter.com/IfKnx29QKA— Sutopo Purwo Nugroho (@Sutopo_PN) December 23, 2018
അടുത്തിടെ ഇന്തോനേഷ്യയിലെ പാലുവില്‍ സുലവേശി ദ്വീപില്‍ ഭൂകമ്പത്തെതുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്. സുമാത്ര ദ്വീപില്‍ 2004 ല്‍ കടലിനടിയില്‍ 9.3 തീവ്രതയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ലോകമാകമാനം ആഞ്ഞടിച്ച സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 220,000 പേരും, ലോകമാകെ 168,000 പേരുടെയും ജീവന്‍ നഷ്ടമായി.
from mangalam.com http://bit.ly/2BCxk9e
via IFTTT
No comments:
Post a Comment