ബീഹാറില്‍ എന്‍.ഡി.എയില്‍ സീറ്റ് ധാരണയായി; ബി.ജെ.പിക്കും ജെ.ഡി.യുവിനും 17 സീറ്റ് വീതം, പാസ്വാന് ആറ് സീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ബീഹാറില്‍ എന്‍.ഡി.എയില്‍ സീറ്റ് ധാരണയായി; ബി.ജെ.പിക്കും ജെ.ഡി.യുവിനും 17 സീറ്റ് വീതം, പാസ്വാന് ആറ് സീറ്റ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരുക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ എന്‍.ഡി.എയില്‍ സീറ്റ് ധാരണയായി. ബി.ജെ.പിയും ജെ.ഡി.യുവും 17 സീറ്റുകളില്‍ വീതം മത്സരിക്കും. റാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തിക്ക് (എല്‍.ജെ.പി) ആറ് സീറ്റ് അനുവദിച്ചു. എല്‍.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ റാംവിലാസ് പാസ്വാന് രാജ്യാസഭാ സീറ്റ് അനുവദിക്കാനും തീരുമാനിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, റാംവിലാസ് പാസ്വാന്‍, പാസ്വാന്റെ മകന്‍ ചിരാഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് സീറ്റ് ധാരണ പ്രഖ്യാപിച്ചത്. പാസ്വാന് അസമില്‍ നിന്ന് രാജ്യസഭാ സീറ്റ് നല്‍കും. 40 സീറ്റുകളിലും എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് പാസ്വാന്‍ അവകാശപ്പെട്ടു. 2009ലേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയായിരുന്ന ഉപേന്ദ്ര കുശ്‌വ സഖ്യം വിട്ട സാഹചര്യത്തിലാണ് പാസ്വാനെ മികച്ച പരിഗണന നല്‍കി കൂടെ നിര്‍ത്താന്‍ എന്‍.ഡി.എ നേതൃത്വം തയ്യാറായത്. പാസ്വാന്റെ പാര്‍ട്ടിക്ക് ആറ് ലോക്‌സഭാ സീറ്റുകളും പാസ്വാന് രാജ്യസഭാ സീറ്റും നല്‍കിയതിലൂടെ ദളിത് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പാസ്വാനെ പ്രചരണത്തിന് ഉപയോഗിക്കാനാണ് എന്‍.ഡി.എ നേതൃത്വത്തിന്റെ നീക്കം.



from mangalam.com http://bit.ly/2AephiP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages