പള്ളിത്തര്‍ക്കത്തില്‍ അനര്‍ഹമായതൊന്നും ചോദിക്കുന്നില്ല: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ പ്രമേയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പള്ളിത്തര്‍ക്കത്തില്‍ അനര്‍ഹമായതൊന്നും ചോദിക്കുന്നില്ല: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ പ്രമേയം

കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയാസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ പറഞ്ഞു. തിരുവനന്തപുരം കുമാരപുരം പള്ളിയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദേഹം.

ഞായറാഴ്ച നടന്ന പള്ളികളിലെ കുര്‍ബാനയ്ക്ക് ശേഷമാണ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചത്. ഓര്‍ത്തഡോക്‌സ് സഭയോട് സര്‍ക്കാര്‍ നീതി നിഷേധം കാട്ടുകയാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അനര്‍ഹമായതൊന്നും ചോദിക്കുന്നില്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.

ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രമേയം അവതരിപ്പിച്ചത. പ്രമേയത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് കൈമാറും. കോടതിവിധികള്‍ അവഗണിച്ച് നടത്തുന്ന പ്രതിഷേധങ്ങളും വെല്ലുവിളികളും പ്രതിരോധിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും സഭ കുറ്റപ്പെടുത്തി.



from mangalam.com http://bit.ly/2ELqsKr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages