ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് മന്ത്രിസഭയിലേക്ക് ഒരു മുസ്ലീം അംഗത്തെ കൂടി ഉള്‍പ്പെടുത്തി. ആരിഫ് അക്വീല്‍ ഉള്‍പ്പെടെ 28 പേരെ കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി കമല്‍നാഥ് ചൊവ്വാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്.
ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ആരിഫ്. 15 വര്‍ഷത്തിനു ശേഷം മന്ത്രിസഭയില്‍ എത്തുന്ന ആദ്യ മുസ്ലീം സമുദായാംഗമാണ് ആരിഫ്. കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്ത് ബി.ജെ.പി ഭരണമായിരുന്നതിനാല്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ പരിഗണന ലഭിച്ചിരുന്നില്ല.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നലെ രാജ്ഭവനില്‍ നടന്നു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ അംഗങ്ങളില്‍ 11 പേര്‍ കമല്‍നാഥിനോട് കൂറുപുലര്‍ത്തുന്നവരാണ്. ഒമ്പത് പേര്‍ ദിംഗ്‌വിജയ് സിംഗിന്റെ ക്യാംപില്‍ ഉള്ളവരാണ്. ഏഴു പേര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷക്കാരും ഒരാള്‍ മുന്‍ പി.സി.സി അധ്യക്ഷന്‍ അരുണ്‍ യാദവിന്റെ വിശ്വസ്തനുമാണ്.
മന്ത്രിസഭയില്‍ രണ്ട് വനിതകളുമുണ്ട്്. മഹേശ്വര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയ് ലക്ഷ്മി സാധോയും ദാബ്രയില്‍ നിന്നുള്ള ഇമരാതി ദേവിയും. മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് മന്ത്രിസഭ വികസിപ്പിച്ചത്. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ജനുവരി ഏഴിന് ആരംഭിക്കും.
from mangalam.com http://bit.ly/2GDbng4
via IFTTT
No comments:
Post a Comment