ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ലെന്ന് പരാതി. വീട്ടില്‍ നിന്നും ഒളിച്ചുപോയ മകന്‍ കാറും അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 13 ലക്ഷം രൂപയും അലമാരയില്‍ നിന്ന് അമ്പതിനായിരം രൂപയും അടിച്ചുമാറ്റിയെന്നും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഡിസംബര്‍ 19നാണ് 12ാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് കാണാതായത്. മകന്‍ കാറും പണവും നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉപയോഗിക്കുമോ എന്ന ആശങ്കയും മാതാപിതാക്കള്‍ പരാതിയില്‍ കാണിക്കുന്നുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥി എവിടേക്കാണ് പോയിരിക്കുന്നതെന്ന് അവന്റെ കാമുകിയ്ക്ക് പോലും നിശ്ചയമില്ല. മകനെ കുറിച്ച് കാമുകിയോട് തിരക്കിയെങ്കിലും അവന്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നാണ് അവളില്‍ നിന്ന് മറുപടി ലഭിച്ചത്.അതിനിടെ, മകന്‍ ഫോണില്‍ വിളിച്ച് തന്നെ തിരക്കേണ്ടെന്നും താന്‍ തിരിച്ചുവരില്ലെന്നും പറഞ്ഞതായും അവര്‍ പറയുന്നു.
സുഹൃത്തിനെ സഹായിക്കാനെന്ന വ്യാജേന മകന്‍ മുന്‍പ് 50,000 രൂപ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ ഇവരുടെ മകന്റെ ഫോണ്‍ ജയ്പൂരിനു സമീപം വരെ എത്തിയതായി കാണിക്കുന്നുണ്ട്. പിന്നീട് സ്വിച്ച് ഓഫ് ആയി എന്നും കണ്ടെത്തി.
from mangalam.com http://bit.ly/2RcvgP5
via IFTTT
No comments:
Post a Comment