ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല: പ്രതിഷേധം ജനാധിപത്യപരമെന്ന് കാനം രാജേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതിയെ എതിര്‍ക്കേണ്ടതില്ല: പ്രതിഷേധം ജനാധിപത്യപരമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള അയ്യപ്പജ്യോതി ജനാധിപത്യപരമായ പ്രതിഷേധമാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍. പുതിയ സാഹചര്യത്തില്‍ ഉയരുന്ന വെല്ലുവിളികള്‍ നേരിടാനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും ഇനി മറ്റാര്‍ക്കെങ്കിലും കൂടി പ്രതിഷേധം സംഘടിപ്പിക്കണമെങ്കില്‍ അതും ആകാമെന്നും എതിര്‍പ്പില്ലെന്നും കാനം പറഞ്ഞു.

യുവതികള്‍ തത്കാലം ശബരിമലയിലേയ്ക്ക് എത്തരുത് എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടില്‍ അപാകതയില്ല. വിധി നടപ്പാക്കാന്‍ പറ്റിയ സാഹചര്യമല്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതികളെ കയറ്റുന്നത് സര്‍ക്കാരിന്റെ അജണ്ടയല്ല എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. വിധി നടപ്പാക്കാന്‍ ഭരണഘടനാപരമായ ബാധ്യതകളുമുണ്ട്. എന്നാല്‍, ഇത് 100 ശതമാനം വിജയിക്കമെന്ന് ഇല്ലെന്നും കാനം വ്യക്തമാക്കി.



from mangalam.com http://bit.ly/2GG9n6E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages