മരിക്കും മുമ്പ് അയല്‍ക്കാരന്‍ രണ്ടുവയസുകാരിക്ക് ഒരുക്കിവെച്ചത് 14 കൊല്ലത്തേക്കുള്ള ക്രിസ്മസ് സമ്മാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

മരിക്കും മുമ്പ് അയല്‍ക്കാരന്‍ രണ്ടുവയസുകാരിക്ക് ഒരുക്കിവെച്ചത് 14 കൊല്ലത്തേക്കുള്ള ക്രിസ്മസ് സമ്മാനം

വെയ്ൽസ്: ആ ദിവസം വീടിന്റെ വാതിൽ തുറന്ന ഓവൻ വില്യംസിനെ കാത്തിരുന്നത് കാലങ്ങൾ കഴിഞ്ഞാലും മനസിൽ നിന്ന് ഒരിക്കലും മറക്കാനാകാത്ത സമ്മാനമായിരുന്നു. അയൽക്കാരൻ കെന്നിന്റെ മകൾ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയുമായി മുന്നിൽ നിൽക്കുന്നതു കണ്ട ഓവൻ ആദ്യം കരുതിയത് സഞ്ചിയിലെ ചപ്പുചവറുകൾ എവിടെയെങ്കിലും ഉപേക്ഷിക്കാൻ തന്റെ സഹായം തേടി എത്തിയതാവാമെന്നാണ്.എന്നാൽ അതിനുള്ളിൽ തന്റെ രണ്ടു വയസുകാരിയായ മകൾക്ക് 14 വർഷത്തേക്കുള്ള ക്രിസ്മസ് സമ്മാനമായിരുന്നു എന്ന് അയാൾ കരുതിയതേയില്ല. പക്ഷേ ഇത്രയും കാലത്തേക്കുള്ള സമ്മാനം ശേഖരിച്ച് ഒരുക്കിവെച്ചത് അടുത്തിടെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കെന്നനാണെന്ന് അറിഞ്ഞ അയാൾക്ക് സന്തോഷിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയായി.ഒക്ടോബറിലായിരുന്നു കെന്നിന്റെ മരണം. മൂന്നു വർഷം മുമ്പാണ് ഓവനും ഭാര്യയും കെന്നിന്റെ വീട്ടിനടുത്ത് താമസത്തിനെത്തിയത്. അന്നു മുതൽ ഇരുവീട്ടുകാരും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു. അവിടെയെത്തി അടുത്ത കൊല്ലമാണ് ഓവന് മകൾ ജനിക്കുന്നത്. കുഞ്ഞ് കാഡിയുടെ മുത്തച്ഛന്റെ സ്ഥാനത്തായിരുന്നു കെൻ. സ്വന്തം കൊച്ചുമകളെ പോലെയായിരുന്നു കെന്നിന് അവൾ. അവൾക്ക് സ്നേഹവും വാൽസല്യവും കെൻ നിർലോഭം നൽകി. കഴിഞ്ഞ ക്രിസ്മസിന് കാഡിക്ക് സമ്മാനം നൽകുകയും ചെയ്തിരുന്നു. Photo tweeted by OwenWilliams ഈ സമ്മാനക്കൂമ്പാരം കണ്ട് താൻ കുറച്ചു സമയത്തേക്ക് സ്തബ്ദനായിപ്പോയി എന്ന് ഓവൻ പറയുന്നു. സമ്മാനസഞ്ചി കണ്ട് ഭാര്യയും ഭാര്യയോട് വീഡിയോചാറ്റിലായിരുന്ന ഭാര്യാമാതാവും കരച്ചിലടക്കാൻ പാടുപെട്ടുവെന്നും ഓവൻ പറയുന്നു. സമ്മാനങ്ങളെ കുറിച്ച് ഓവൻ ട്വിറ്ററിൽ കുറിച്ചു. ധാരാളം പേർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. സമ്മാനങ്ങളെല്ലാം ഇപ്പോൾ തുറന്നു പരിശോധിക്കണോയെന്ന് ട്വിറ്റർ സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്തു. അൻപതിനായിരത്തിലധികം പേർ അഭിപ്രായവുമായി ട്വിറ്ററിലെത്തിയിരുന്നു. Our elderly neighbour passed away recently. His daughter popped round a few moments ago clutching a large plastic sack. In the sack were all the Christmas presents he'd bought for *our* daughter for the next thirteen years. 😢 pic.twitter.com/6CjiZ99Cor — Owen Williams 🏴󠁧󠁢󠁷󠁬󠁳󠁿 (@OwsWills) December 17, 2018 പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അടങ്ങുന്ന സമ്മാനശേഖരം അടുത്ത പതിനാലു വർഷത്തേക്ക് സൂക്ഷിക്കണോയെന്നാണ് ഓവന്റെ സംശയം. കാരണം സമ്മാനങ്ങൾ മുഴുവൻ ചെറിയ പ്രായത്തിലുള്ള കുട്ടിക്കുള്ളതാണ്. ഇപ്പോൾ തന്നെ അതൊക്കെ മകൾക്ക് നൽകാമെന്നാണ് ഓവൻ കരുതുന്നത്. വർഷങ്ങൾ കഴിയുമ്പോൾ വലിയ കുട്ടിയാവുന്ന കാഡിക്ക് അപ്പോൾ ഈ സമ്മാനങ്ങൾ ആവശ്യമില്ലല്ലോ എന്നതിനാലാണ് ഇപ്പോൾ തന്നെ ഇതൊക്കെ അവൾക്ക് നൽകാണെന്ന തീരുമാനമെടുക്കാൻ ഓവനെ പ്രേരിപ്പിച്ചത്. Content Highlights: Man Who Died Left Christmas Gifts "For 14 Years" For Neighbours Child


from mathrubhumi.latestnews.rssfeed https://ift.tt/2QHpV2M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages