ചങ്ങനാശ്ശേരി: എൻ.എസ്.എസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽക്കെട്ടാനാണ് ശ്രമം നടക്കുന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശത്തിന് മറുപടിയുമായി എൻ.എസ്.എസ്. എൻ.എസ്.എസ് മറ്റാരുടേയും തൊഴുത്തിൽ ഒതുങ്ങുന്നതല്ല. കോടിയേരിയുടെ ഉപദേശവും പരാമർശവും അജ്ഞത മൂലവും നിലവില സാഹചര്യങ്ങളിൽ ഉണ്ടായ നിരാശ മൂലവുമാണ്. നവോത്ഥാന വിഷയങ്ങളെപ്പറ്റി കോടിയേരി പഠിക്കണമെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയിൽ പറയുന്നു രാഷ്ട്രീയത്തിനതീതമായ മതേതര നിലപാടാണ് എക്കാലവും എൻ.എസ്.എസിന്. കോടിയേരിയുടെ പ്രസ്താവന എൻ.എസ്.എസിനെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. സ്വന്തം വീഴ്ചകൾ തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടത്. മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ടിരുന്ന പ്രസ്ഥാനമാണ് എൻ.എസ്.എസ്. എൻ.എസ്.എസിന് എന്നും ഒരേ നിലപാടാണ്. എൻ.എസ്.എസ് എക്കാലവും വിശ്വാസികൾക്കൊപ്പമാണ്. അക്കാര്യം കൊടിയേരി അറിയണം. എൻ.എസ്.എസ് നിരീശ്വരവാദത്തിനെതിരാണ്. ജനാധിപത്യവും സാമൂഹ്യനീതിയും ഈശ്വര വിശ്വാസവും മതേതരത്വവും രാജ്യനന്മയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നതാണ് എൻ.എസ്.എസ് നിലപാടെന്നും ജി. സുകുമാരൻ നായരുടെ പ്രസ്താവനയിൽ പറയുന്നു. കേരളം പിന്നിട്ട വഴികളും വർത്തമാനകാല ആദിവാസിയും എന്ന വിഷയത്തിൽ ആദിവാസി ക്ഷേമസമിതി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി കഴിഞ്ഞ ദിവസം എൻ.എസ്.എസിനെ വിമർശിച്ചത്. മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കിൽ കുടുംബാംഗങ്ങളോപ്പം വനിതാ മതിലിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടേനെയുന്നും ഇക്കാര്യത്തിൽ എൻ.എസ്.എസിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും ഇത് തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. content highlights:nss,kodiyeri balakrishnan, g.sukumaran nair, vanitha mathil,cpm, mannath padmanabhan
from mathrubhumi.latestnews.rssfeed https://ift.tt/2CnUHoF
via
IFTTT
No comments:
Post a Comment