കൊല്ലം:കൊല്ലം പത്തനാപുരത്ത് യുവാവിനു നേരെ സദാചാര ഗുണ്ടായിസം. സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് യുവാവിനെ 12 അംഗ സംഘം ക്രൂരമായി മർദിച്ചു. പത്തനാപുരം ചേത്തര സ്വദേശിയായ ബിനീഷ് എന്ന യുവാവിനെയാണ് ഒരു സംഘം ക്രൂരമായി മർദിച്ചത്. ബിനീഷിന്റെ വീടിനു സമീപം താമസിക്കുന്ന സാമൂഹ്യവിരുദ്ധർ ഇദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം സ്ത്രീപീഡനത്തിന് പരാതി നൽകി ബിനീഷിനെ ജയിലിൽ അടച്ചു. സ്ത്രീപീഡന പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനീഷിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ബിനീഷിന്റെ അമ്മ മകനെ മർദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കര റൂറൽ എസ്പിക്ക് പരാതി നൽകി. ബിനീഷിനെ മർദിച്ചവർ പ്രദേശത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.ഇവർക്കെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. Content Highlight: moral policing: man beaten by 12 in kollam
from mathrubhumi.latestnews.rssfeed https://ift.tt/2QCXzXk
via
IFTTT
No comments:
Post a Comment