ജയിലില്‍ സുഖസൗകര്യം അധികമായി വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ 11 വനിതകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

ജയിലില്‍ സുഖസൗകര്യം അധികമായി വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ 11 വനിതകള്‍

ദുബൈ: ജയിലിലെ സുഖസൗകര്യങ്ങള്‍ വിനയായി ശിക്ഷാകകാലാവധി പൂര്‍ത്തിയായിട്ടും വീട്ടിലേക്ക് പോകാന്‍ മടിച്ച് 11 വനിതകള്‍. ജയിലധികൃതരുടെ സ്‌നേഹ സമീപനവും വീട്ടിലേക്ക് പോകാന്‍ മടിക്കുന്നവരുടെ ഒരു കാരണമായി കണക്കാക്കുന്നുണ്ട്.

വൈദ്യസഹായം, ഭക്ഷണം, കുടുംബവുമായി ബന്ധപ്പെടാനുള്ള സൗകര്യം ഇങ്ങനെ എല്ലാ സൗകര്യങ്ങളും തടവുപുള്ളികള്‍ക്ക് ദുബൈ പോലീസ് നല്‍കുന്നുണ്ട്. വനിതകള്‍ക്കൊപ്പം കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക പരിചരണവും ലഭിക്കും. ഇത് സ്വന്തം രാജ്യക്കാരോട് മാത്രമല്ല എല്ലാ രാജ്യക്കാരോടും ഒരു പോലെയുള്ള സമീപനമാണ് ലഭിക്കുന്നത്. എന്നാല്‍ വലിയ കുറ്റം ചെയ്തവരല്ല മനുഷ്യക്കടത്ത് കേസിലും താമസകുടിയേറ്റ വകുപ്പ് നിയമം ലംഘിച്ചുമാണ് തടവുകാരില്‍ കൂടുതല്‍ ഉള്ളത്.

മുന്തിയ തരം ഭക്ഷണമാണ് ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ശിക്ഷാകാലാവധി കഴിയുന്നവരെ ചുമ്മാതെ ഇറക്കിവിടുകയല്ല മറിച്ച് പുതിയ ജീവിതം നയിക്കുന്നതിനുള്ള പരിശീലനവും ജയിലധികൃതര്‍ നല്‍കുന്നുണ്ട്. വലിയ ലൈബ്രറി, കായിക വിനോദകേന്ദ്രം, സവാരിക്ക് അവസരം, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.



from mangalam.com https://ift.tt/2SMBTVq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages