മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രഖ്യാപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 13,000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പ്രഖ്യാപിച്ചു. സി.ബി.ഐയുടെ അഭ്യര്‍ഥനപ്രകാരമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആന്റിഗ്വയില്‍ മെഹുല്‍ ചോക്‌സി പൗരത്വമെടുത്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസും പുറത്ത് വന്നിരിക്കുന്നത്.

പി.എന്‍.ബി ബാങ്കിന്റെ വ്യാജ ജാമ്യം ഉപയോഗിച്ച് വിദേശത്തെ ബാങ്കുകളില്‍ നിന്ന് 12,000 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കും എതിരെ ഉയര്‍ന്ന ആരോപണം. സംഭവത്തിന് ശേഷം ഇരുവരും രാജ്യം വിട്ടിരുന്നു.



from mangalam.com https://ift.tt/2Lf8fFQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages