'അന്നാ പെസഹാ തിരുന്നാളില്‍' മുതല്‍ 'മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാ...' സീറോ മലബാര്‍ കുര്‍ബാന ക്രമത്തെ ഭക്തിസാന്ദ്രമായ സംഗീതത്തില്‍ അലിയിച്ച ഫാ. ജി.ടി ഊന്നുകല്ലില്‍ വിടവാങ്ങി; വൈദികന്റെ തൂലികയില്‍ പിറന്നത് 3,500ല്‍ ഏറെ ഭക്തിഗാനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

'അന്നാ പെസഹാ തിരുന്നാളില്‍' മുതല്‍ 'മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാ...' സീറോ മലബാര്‍ കുര്‍ബാന ക്രമത്തെ ഭക്തിസാന്ദ്രമായ സംഗീതത്തില്‍ അലിയിച്ച ഫാ. ജി.ടി ഊന്നുകല്ലില്‍ വിടവാങ്ങി; വൈദികന്റെ തൂലികയില്‍ പിറന്നത് 3,500ല്‍ ഏറെ ഭക്തിഗാനങ്ങള്‍

കോട്ടയം: സീറോ മലബാര്‍ സഭയിലെ കുര്‍ബാന ക്രമത്തെ ഭക്തിസാന്ദ്രമായ സംഗീതത്തില്‍ അലിയിച്ച വൈദികന്‍ ഫാ.ജോര്‍ജ് ഊന്നുകല്ലില്‍ (ഫാ.ജി.ടി ഊന്നുകല്ലില്‍-81) അന്തരിച്ചു. കുര്‍ബാനയിലെ പ്രാരംഭഗാനമായ 'അന്നാ പെസാഹാ തിരുന്നാളില്‍', 'മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാ..' തുടങ്ങി ആരധനാക്രമത്തിന്റെ ഭാഗമായ നിരവധി ഗാനങ്ങള്‍ രചിച്ച വൈദികനായിരുന്നു ഫാ.ജി.ടി ഊന്നുകല്ലില്‍. ഭക്തിഗാന മേഖലയില്‍ മൂവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി പള്ളികള്‍ക്കു വേണ്ടി ഇടവക ആന്തവും രചിച്ചിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് നടത്തിയ നടത്തിയ പേപ്പല്‍ ആന്തം രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഗാനവും ഈ വൈദികന്റേതായിരുന്നു.

വൈദികന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഈ മാസം 17ന് (തിങ്കളാഴ്ച) രാവിലെ 8.30ന് പത്തനംതിട്ട തടിയൂരുള്ള വസതിയില്‍ ആരംഭിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കാര്‍മികനായിരിക്കും. തുടര്‍ന്ന് 9.30ന് തടയൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌കാരം നടക്കും. ഇത്തിത്താനം പ്രീസ്റ്റ്‌ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു ഫാ.ഊന്നുകല്ലില്‍.

തടയൂര്‍ ഊന്നുകല്ലില്‍ ഒ.കെ തോമസ്, മറിയാമ്മ മ്പതികളുടെ എട്ടാമത്തെ മകനായി 1937 ഏപ്രില്‍ 25നായിരുന്ന ജനനം. 1963 മാര്‍ച്ച് 27ന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ കാവുകാട്ട് പിതാവിന്റെ കൈവയ്പു ശുശ്രൂഷയിലൂടെ വൈദികനായി അഭിഷിക്തനായി.

കാഞ്ഞിരപ്പള്ളി സെന്റ് മെഡാമിനിക്‌സ് കത്തീഡ്രല്‍ പള്ളിയില്‍ സഹവികാരിയായി ആദ്യ നിയമനം. ഇടുക്കി കരുണാപുരത്തായിരുന്നു ആദ്യമായി വികാരിയായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് കണ്ണംപള്ളി, ആലപ്പുഴയിലെ പൂന്തോപ്പ്, കോട്ടയം ലൂര്‍ദ്, തോട്ടയ്ക്കാട് സെന്റ് മജാര്‍ജ്, മുഹമ്മ സെന്റ ജോര്‍ജ്, പുളിക്കകവല, ചാഞ്ഞോടി എടത്വ, തിരുത്തി, തടിയൂര്‍, അതിരമ്പുഴ തുടങ്ങി അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സേവനമനുഷ്ഠിച്ചു.

ധ്യാനഗുരു, വാഗ്മി, ഗാനരചയിതാവ്, മതാധ്യാപക പരിശീലകന്‍, സംഗീത സംവിധായകന്‍, ഗാന രചയിതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്നതായിരുന്നു 55 വര്‍ഷത്തോളം നീണ്ട അദ്ദേഹത്തിന്റെ വൈദിക ജീവിതം. ഭക്തിഗാനങ്ങള്‍, നാടകഗാനങ്ങള്‍, കവിതകള്‍, മഗ്ദനലാമറിയം ബാലെ തുടങ്ങി വിവിധ ഇനങ്ങളിലായി 3500 ല്‍ അധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഫാ.ഊന്നുകല്ലിലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം 25 ല്‍ അധികം വര്‍ഷങ്ങളായി ആകാശവാണിയില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ചാനലുകളിലും ഈ സംഘം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

രാഗസൂനം, മാനസവീണ, സ്‌നേഹാമൃതം, നാദതാലം, പാരിജാതമലര്‍, പുഷ്പാജ്ഞലി, സര്‍ഗ്ഗീയരാമം തുടങ്ങി നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മാണിക്യവീണ, മണിവീണ, മാനസവീണ തുടങ്ങിയ എട്ടോളം ഗാനസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സഭാപിതാവായ മാര്‍ അപ്രേമിന്റെ മൗലിക കൃതികള്‍ പറുദീസാ ഗീതങ്ങള്‍, മനുഷ്യാവതാര ഗാനങ്ങള്‍ എന്നീ പേരുകളില്‍ പരിഭാഷപ്പെടുത്തി രണ്ട് ഗ്രന്ഥങ്ങളായി പുറത്തിറക്കി.

'പാരിജാത മലരേ... പാപത്തില്‍ പാഴ്മണ്ണില്‍ പൊട്ടിവിടര്‍ന്ന പാരിജാത മലരേ ദൈവജനമേ...'എന്ന ഏക്കാലത്തേയും ഹിറ്റായ മരിയന്‍ ഭക്തിഗാനം ഫാ.ഊന്നുകല്ലിലിന്റെ തൂലികയില്‍ പിറന്നതാണ്. 'എന്‍ ഹൃദയ സ്പന്ദനം..., നിന്റെ നാമ കീര്‍ത്തനം..., എന്‍ മനസിന്‍ പൂവനം..., നാഥ നിന്റേതാകണം..., ഒരു നെയ്ത്തിരിയായ് എരിയും ഞാന്‍...., അള്‍ത്താരയില്‍ നാഥാ...., തുടങ്ങി ഫാ.ഊന്നുകല്ലിലിന്റെ ഗാനങ്ങള്‍ എന്നും വിശ്വാസികളുടെ ഓര്‍മ്മയിലുള്ളവയാണ്.

പൗരസ്ത്യ സഭകളുടെ ആരാധനാക്രമ പാരമ്പര്യം വീണ്ടെടുക്കുന്നതില്‍ ശക്തമായ ഇടപെടലുകളാണ് വൈദികന്‍ നടത്തിയിരുന്നത്. 1986ല്‍ കോട്ടയത്ത് എത്തിയ ജോണ്‍ പോള്‍ രണ്ടമാന്‍ മാര്‍പാപ്പ ബപുനരുദ്ധരിച്ച റാസാക്രമം സനുസരിച്ച് കുര്‍ബാന അര്‍പ്പിച്ചു തുടങ്ങിയത് 'അന്നാ പെസഹാ തിരുന്നാളില്‍' എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു. ഭക്തിഗാന മേഖലയില്‍ ഇത്രയേറെ ഉന്നതിയില്‍ എത്തിയിട്ടും ഒരിക്കലും പ്രശസ്തിയുടെയോ പുരസ്‌കാരങ്ങളുടെയോ പിന്നാലെ പോയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.



from mangalam.com https://ift.tt/2rw6lra
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages