ഇന്ത്യന്‍ ടീം വഴിയില്‍ കുടുങ്ങി; ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഇന്ത്യന്‍ ടീം വഴിയില്‍ കുടുങ്ങി; ജോര്‍ദാനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു

അമ്മാൻ: ശനിയാഴ്ച ജോർദാനെതിരേ നടക്കാനിരുന്ന ഇന്ത്യയുടെ സൗഹൃദ ഫുട്ബോൾ മത്സരം റദ്ദാക്കി. കുവൈത്തിലും ജോർദാനിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയും പ്രളയവും കാരണം ഇന്ത്യൻ ടീമിന്റെ യാത്ര തടസപ്പെട്ടതോടെയാണ് മത്സരം ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. മത്സരത്തിനുള്ള ടീമിലുണ്ടായിരുന്ന ഏഴു താരങ്ങളും മറ്റ് ഒഫീഷ്യൽസും അടങ്ങുന്ന സംഘം പത്തു മണിക്കൂറോളം കുവൈത്ത് സിറ്റി വിമാനത്താവളത്തിൽ കുടുങ്ങിപ്പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയാണ് ഇന്ത്യൻ ടീമിന് ജോർദാനിലെത്തിച്ചേരാൻ സാധിച്ചത്. ഇതോടെ കളിക്കാർക്ക് മത്സരത്തിനു സജ്ജരാകാൻ സമയം കിട്ടില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. ആദ്യം പുറപ്പെട്ട 15 അംഗ സംഘം വ്യാഴാഴ്ച രാത്രിയോടെ ജോർദാനിലെത്തിയിരുന്നെങ്കിലും ഇവർ യാത്ര ചെയ്ത വിമാനവും ദോഹ വഴി തിരിച്ചുവിട്ടിരുന്നു. വൈകിയുള്ള യാത്രയും മറ്റും കളിക്കാരെ ശാരീരികമായും മാനസികമായും തളർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മത്സരം ഒഴിവാക്കി മടങ്ങാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. മത്സരം മറ്റൊരു ദിവസം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും ചൊവ്വാഴ്ച ജോർദാന് സൗദി അറേബ്യയുമായി ഇതേ വേദിയിൽ മത്സരമുള്ളത് ഇതിനും തടസമായി. Content Highlights: india jordan football friendly cancelled


from mathrubhumi.latestnews.rssfeed https://ift.tt/2BdqPKZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages