മുഖ്യന്റെ വാക്കും പഴയ ചാക്കും: പരിഹാസവുമായി അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

മുഖ്യന്റെ വാക്കും പഴയ ചാക്കും: പരിഹാസവുമായി അഡ്വ. ജയശങ്കര്‍

സന്നിധാനം വരെ എത്തിയ രഹന ഫാത്തിമയും ശബരിമല കയറാനെത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തന്നെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോകേണ്ടി വന്ന തൃപ്തി ദേശായിയുടെ വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി അഡ്വ. ജയശങ്കർ. ഫെയിസ്ബുക്കിലിട്ട പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയെന്ന് അദ്ദേഹം വിമർശിക്കുന്നത് ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം പളളിക്കെട്ട് ശബരിമലയ്ക്ക് കല്ലും മുളളും കാലുക്ക് മെത്തൈ.. തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു. മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു. സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് സാവകാശ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു. മുഖ്യന്റെ വാക്കും പഴയ ചാക്കും Content Highlights: Sabarimala issue, Jayashakar, CPM, BJP, Rss,


from mathrubhumi.latestnews.rssfeed https://ift.tt/2QOVi7D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages