പീഡനക്കേസില്‍ ജയിലിലായി, പുറത്തിറക്കാന്‍ സഹായിച്ച ഫാഷന്‍ ഡിസൈനറെ തയ്യല്‍ക്കാരന്‍ കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

പീഡനക്കേസില്‍ ജയിലിലായി, പുറത്തിറക്കാന്‍ സഹായിച്ച ഫാഷന്‍ ഡിസൈനറെ തയ്യല്‍ക്കാരന്‍ കൊലപ്പെടുത്തി

ന്യൂഡൽഹി: പ്രശസ്ത ഫാഷൻ ഡിസൈനർ മാല ലഖാനിയും(53) വേലക്കാരനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവം പുതിയ വഴിത്തിരിവിൽ. ജയിൽ നിന്നും മാല തന്നെ പുറത്തിറക്കിയ ആളാവാണ് മാലയെ കൊന്നതാണെന്ന് വെളിപ്പെടുത്തി മാലയുടെ സഹോദരി രംഗത്തെത്തി. ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള വസതിയിൽ ബുധനാഴ്ച്ച രാത്രിയോടെയാണ് മാലയെയും വീട്ടുവേലക്കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് രാത്രി 8.15 ന് മാല തന്നെ വിളിച്ചിരുന്നതായും സഹോദരി ആരതി ശർമ്മ വ്യക്തമാക്കി. 9.50 ന് തങ്ങൾ വീണ്ടും സംസാരിച്ചിരുന്നു. ബിഗ്ബോസ് കണ്ട ശേഷം തന്റെ മകളോട് സംസാരിക്കാനായി മാല വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മാലയുടെ ഫോൺകോൾ വന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാഷൻ ഡിസൈനറായ മാലയുടെ തയ്യൽകാരൻരാഹുൽ അൻവർ(24), ബന്ധു റഹ്മത്ത് (24), സുഹൃത്ത് വാസിം (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കൾക്കും സുഹൃത്തുക്കളും മാലയെ മീനു എന്നാണ് വിളിച്ചിരുന്നതെന്നും ആരതി പറയുന്നു. അറസ്റ്റിലായ രാഹുൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2017ൽ ജയിലിൽ ആയിരുന്നു. ജയിലിൽ നിന്നും മാലയാണ് രാഹുലിനെ പുറത്തിറക്കിയത്. രാഹുലിനെ മാല ബച്ചാ എന്നാണ് വിളിച്ചിരുന്നതെന്നും ആരതി പറയുന്നു. അതേ രാഹുൽ ആണ് മാലയെ കൊന്നതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ആരതി പറഞ്ഞു. മാല രാഹുലിന് ബൈക്ക് വാങ്ങി നൽകിയതായി ആരതിയുടെ ഭർത്താവും വ്യക്തമാക്കി. പോലീസ് മാലയുടെ വീട്ടിലെത്തുമ്പോൾ വീടിനകത്ത് രക്തം തളംകെട്ടി നിന്നിരുന്നു. 18 ൽ അധികം മുറിവുകൾ ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്നു. കൊലപാതകശേഷം ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച ശേഷമാണ്പ്രതികൾ മൂവരും വീട്ടിൽ നിന്നും കടന്നുകളഞ്ഞത്. രാത്രി 10 നും 11.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. വ്യാഴാഴ്ച്ച ഉച്ചയോടെ പ്രതികൾ മൂവരും പോലീസ് സ്റ്റേഷനിലെത്തി തങ്ങളാണ് മാലയെ കൊന്നതെന്ന് വ്യക്തമാക്കുകയായിരുന്നു. തയ്യൽ കൂലിയുമായി ബന്ധപ്പെട്ട തർക്കമാണ് മാല ലഖാനിയുടെയും വേലക്കാരൻ ബഹദൂറിന്റെയും ജീവനെടുത്തത്. Content Highlight:Fashion Designer Mala Lakhani Killed By Man She Freed From Jail


from mathrubhumi.latestnews.rssfeed https://ift.tt/2PCv7UX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages