അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്: രാഹുല്‍ ഈശ്വര്‍ മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്: രാഹുല്‍ ഈശ്വര്‍ മടങ്ങി

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാർ സംഘടനാ നേതാക്കളേയും മറ്റും കരുതൽ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കൂടുതൽ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്തിര-ആട്ടവിശേഷ പുജയ്ക്കായി നടതുറന്നപ്പോൾ അക്രമസംഭവങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളെ സുരക്ഷ മുൻനിർത്തി കരുതൽ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് പോലീസ് ഭാഷ്യം. ശശികലയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. Content Highlights:Sabarimala,arrest warning, Rahul easwar


from mathrubhumi.latestnews.rssfeed https://ift.tt/2Dpbg4q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages