ക്ലാറ്റ്: അമിതഫീസ് ഈടാക്കുന്നതായി അന്വേഷണ സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ക്ലാറ്റ്: അമിതഫീസ് ഈടാക്കുന്നതായി അന്വേഷണ സമിതി

ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളിലെ പ്രവേശനപരീക്ഷയ്ക്ക് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് -ക്ലാറ്റ്) വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്നതായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. 90-95 ശതമാനം വരെ ലാഭം പരീക്ഷാ ഫീസിനത്തിൽ നടത്തിപ്പുസ്ഥാപനം ഈടാക്കുന്നുണ്ട്. ഇത് 1500 രൂപയായികുറയ്ക്കണമെന്ന് സമിതി നിർദേശിച്ചു. ജനറൽ, ഒ.ബി.സി., വിഭാഗക്കാർക്ക് 4000 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 3500 രൂപയുമാണ് 2018-ലെ പരീക്ഷയ്ക്ക് അപേക്ഷാ ഫീസായി ഈടാക്കിയത്. മുൻ വർഷങ്ങളിലെ ചോദ്യക്കടലാസുകൾ ലഭിക്കണമെങ്കിൽ 500 രൂപ വേറെയും അടയ്ക്കണം.കൂടാതെ, ഈവർഷം പരീക്ഷ നടത്തിയതിൽ കൊച്ചി നുവാൽസിന് (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡിസ്) വീഴ്ചപറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. രൂക്ഷമായ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ഓൺലൈൻ പരീക്ഷയിൽ സാങ്കേതികപ്രശ്നമുണ്ടായപ്പോൾ നുവാൽസും സഹായസ്ഥാപനവും വേണ്ടരീതിയിൽ ഇടപെട്ടില്ല. പ്രശ്നത്തെ നുവാൽസ് വിലകുറച്ച് കണ്ടു. പരീക്ഷ നടന്ന 61 സെന്ററുകളിലെ വിദ്യാർഥികളുമായി ശരിയായ ആശയവിനിമയം നടത്തിയില്ല. അതിനാൽ 60 ശതമാനം വിദ്യാർഥികൾക്കും അധികസമയം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. പരീക്ഷയിലെ സാങ്കേതികതടസ്സങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കോടതി സമിതിയെ നിയോഗിച്ചത്.ഐ.ഐ.ടി. കാൻപുർ ഡെപ്യൂട്ടി ഡയറക്ടർ പ്രൊ. മനീന്ദ്ര അഗർവാൾ ചെയർമാനായും നാഷണൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ വിനീത് ജോഷി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. അശോക് കുമാർ, ഐ.ഐ.എം. ലഖ്നൗ പ്രൊഫ. നീരജ് ദ്വിവേദി എന്നിവർ അംഗങ്ങളായ സമി തിയാണ് അന്വേഷണം നടത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2EZheLC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages